HOME
DETAILS

മോദിയ്‌ക്കെതിരേ ചായക്കച്ചവടക്കാരന്‍ പരാമര്‍ശവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

  
backup
November 25 2017 | 00:11 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9a%e0%b4%be%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%9a

ന്യൂഡല്‍ഹി: പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ വീണ്ടും പരിഹാസവുമായി ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. പ്രധാനമന്ത്രി മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി എന്നിവരെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ രൂക്ഷമായ പരിഹാസം നടത്തിയത്.
അഴിമതിയ്‌ക്കെതിരായി മോദി ആവര്‍ത്തിക്കുന്ന കൈക്കൂലി വാങ്ങരുത്, ഇതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുത് എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരിഹാസം തുടങ്ങിയത്. രാംമനോഹര്‍ ലോഹ്യ അവതരിപ്പിച്ച ആരോഗ്യകരമായ രാഷ്ട്രീയത്തോടാണ് തനിക്ക് താല്‍പര്യം. ജീവിക്കുകയുമില്ല, ജീവിക്കാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യവുമായല്ല താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ രാജ്യത്ത് ഉയര്‍ന്നുവന്ന സാഹചര്യം ഒന്നുകില്‍ വ്യക്തിയെ പിന്തുണയ്ക്കുക, അല്ലെങ്കില്‍ ദേശ ദ്രോഹിയാകുക എന്നതാണ്. പ്രധാനമന്ത്രിയുടെ പേരെടുത്തു പറയാതെയാണ് അദ്ദേഹം വ്യക്തിയെ പിന്തുണയ്ക്കുകയെന്ന പരമാര്‍ശം നടത്തിയത്. ഒരു അഭിഭാഷകന്‍ ധനകാര്യമന്ത്രിയായി, ടെലിവിഷന്‍ താരം നേരത്തെ മാനവശേഷി വകുപ്പുമന്ത്രിയായി, ഒരു ചായക്കടക്കാരന്‍.... ഇല്ല താന്‍ വിവാദപരമായ പരാമര്‍ശങ്ങളൊന്നും നടത്തുന്നില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗോരക്ഷകരെന്ന പേരില്‍ ചിലര്‍ മനുഷ്യരെ കൊല്ലുന്നു. രാജ്യത്ത് ബുദ്ധി ജീവികളും ന്യായാധിപരും കൊല്ലപ്പെടുകയാണ്. ജനാധിപത്യത്തിനും മുകളില്‍ പണത്തിന്റെ സ്വാധീനം കാരണം ഇത്തരം പ്രശ്‌നങ്ങളൊന്നും കാര്യമായ രീതിയില്‍ മാധ്യമങ്ങളിവരുന്നില്ലെന്നും സിന്‍ഹ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago