HOME
DETAILS

ഗുജറാത്തില്‍ ആരായിരിക്കും കോണ്‍ഗ്രസിനെ നയിക്കുക

  
backup
November 25 2017 | 00:11 AM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

അഹമ്മദാബാദ്: ഗുജറാത്തില്‍ ആരായിരിക്കും കോണ്‍ഗ്രസിനെ നയിക്കുക. സംസ്ഥാനത്ത് ഉയരുന്ന പ്രധാനമായ ഒരു ചോദ്യമാണിത്. അഞ്ച് നേതാക്കളിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതീക്ഷ അര്‍പ്പിക്കുന്നത്.

സിദ്ധാര്‍ഥ് പട്ടേല്‍
മുന്‍മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റേയും മുന്‍കേന്ദ്ര മന്ത്രി ഡോ. ഊര്‍മിള പട്ടേലിന്റെയും മകനായ സിദ്ധാര്‍ഥ് പട്ടേല്‍, സംസ്ഥാനത്തെ പട്ടേല്‍ സമുദായത്തെ കോണ്‍ഗ്രസുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. ദബോയ് മണ്ഡലത്തില്‍ മത്സരിക്കുന്ന അദ്ദേഹം രണ്ട് തവണ വിജയിക്കുകയും രണ്ട് തവണ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 1994 മുതല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. 1998ലെ ആദ്യമത്സരത്തില്‍ വിജയിച്ച അദ്ദേഹം 2007ലും വിജയം ആവര്‍ത്തിച്ചു. 2012ല്‍ 5000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദം സ്വര്‍ണമെഡലോടെ നേടി വിജയിച്ച അദ്ദേഹം പ്രമുഖനായ മാനേജ്‌മെന്റ് വിദഗ്ധന്‍ കൂടിയാണ്.

ഭരത് സിങ് സോളങ്കി
ജാതിസമവാക്യം പ്രാവര്‍ത്തികമാകുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ഭരത് സിങ് സോളങ്കിയെയാണ് എല്ലാവരും നായകനായി കണക്കാക്കുന്നത്. 64കാരനായ അദ്ദേഹത്തിന് മാധവ് സിങ് സോളങ്കിയുടെ മകനാണെന്ന പ്രാധാന്യതയും ഉണ്ട്. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയും മുന്‍വിദേശകാര്യമന്ത്രിയുമായിരുന്നു മാധവ് സിങ് സോളങ്കി. 1985ല്‍ അദ്ദേഹത്തിന്റെ കീഴില്‍ 149 സീറ്റുകളുമായി കോണ്‍ഗ്രസ് മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരുന്നത്. ഒ.ബി.സി, ദലിത്, ആദിവാസി, മുസ്്‌ലിം വിഭാഗങ്ങളെ കൂട്ടുപിടിച്ചായിരുന്നു ഈ വിജയം നേടിയിരുന്നത്. ഇതേ തന്ത്രമാണ് ഇത്തവണ ഭരത് സിങ് സോളങ്കിയും സംസ്ഥാനത്ത് പയറ്റുന്നത്.

അര്‍ജുന്‍ മൊദ് വാദിയ
ഗുജറാത്ത് മാരിടൈം ബോര്‍ഡിലെ എന്‍ജിനീയറായിരുന്ന അദ്ദേഹം 1997ലാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2002ല്‍ പോര്‍ബന്ധറില്‍ നിന്ന് വിജയിച്ച മൊദ്്‌വാദിയ പിന്നീട് 2004-07 ല്‍ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി ലീഡറായിരുന്നു. നരേന്ദ്രമോദിയുടെ പ്രശസ്തിയില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായ 2007ലെ തെരഞ്ഞെടുപ്പില്‍ പോലും മൊദ്്‌വാദിയ വിജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടായിരുന്നു.

ശക്തിസിങ് ഗോഹില്‍
നാല്തവണ നിയമസഭയിലെത്തിയ ഗോഹില്‍ കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയത്തിന്റെ അണിയറ ശില്‍പിയായിരുന്നു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ദര്‍ബാര്‍ സാഹബ് രഞ്ജിത് സിങ്ജിയുടെ പൗത്രനായ ഗോഹില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ തന്റെ 30ാമത്തെ വയസില്‍ മന്ത്രിയുമായി. അഭിഭാഷക വൃത്തിയില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നത്.

പരേഷ് ധനാനി
ഏത് പ്രതിസന്ധിയിലും കോണ്‍ഗ്രസിന്റെ രക്ഷകരിലൊരാളായി അറിയപ്പെടുന്ന നേതാവാണ് പരേഷ് ധനാനി. കര്‍ഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മനുഭായ് കൊട്ടോഡിയയുടെ മകനാണ്. 2002ല്‍ ഗുജറാത്ത് കൃഷിമന്ത്രി പുരുഷോത്തം റുപാലയെ പരാജയപ്പെടുത്തിയതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്ന പദവി കരസ്ഥമാക്കുന്നത്. കോണ്‍ഗ്രസ് ജന.സെക്രട്ടറിമാരില്‍ ഒരാളായ അദ്ദേഹം എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. പട്ടേല്‍ സമുദായ നേതാവുകൂടിയായ അദ്ദേഹം സൗരാഷ്ട്രയില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കാലുമാറിയേക്കുമെന്ന് സംശയിച്ച് അവരെ ഒളിപ്പിച്ചതിന്റെ ക്രെഡിറ്റും ധനാനിയ്ക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago