റയാന് സ്കൂള്‍ കൊലപാതകം: പ്രതിയ്ക്കു വേണ്ടി തല്‍വാറിന്റെ അഭിഭാഷകന് ഹാജരാകും
ന്യൂഡല്‍ഹി: റയാന് സ്കൂള്‍ കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയ്ക്ക് വേണ്ടി ആരുഷിക്കേസിലെ തല്‍വാര്‍ ദമ്പതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹാജരാകും.
റയാന് സ്കൂളിലെ വിദ്യാര്‍ഥിയായ എട്ടുവയസുകാരനെ അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇപ്പോള്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന കുട്ടിക്കുവേണ്ടി താന്‍ ഹാജരാകുമെന്ന് അഡ്വ. തന്‍വീര്‍ അഹമ്മദ് മിര്‍ പറഞ്ഞു.
കുട്ടിയുടെ പിതാവ് തന്നെവന്നു കണ്ടിരുന്നു. അദ്ദേഹവുമായി പ്രാരംഭചര്ച്ചകള് നടത്തി. മുറപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടിയ്ക്കുവേണ്ടി താന്‍ ഹാജരാകും- തന്‍വീര്‍ പറഞ്ഞു.
2008 ലെ ആരുഷി വധക്കേസും റായന്‍ സ്കൂളിലെ കൊലപാതകവും തമ്മില്‍ ഏറെ സാദൃശ്യമുണ്ട്. രണ്ട് കേസുകളിലുമുണ്ടായ വഴിത്തിരിവുകള്‍ ഏറെക്കുറെ സാമ്യമാണ്. സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുദ്മന് കൊല്ലപ്പെട്ടപ്പോള്‍ പൊലിസ് ആദ്യം സംശയിച്ചത് സ്കൂള്‍ ബസ്സിലെ കണ്ടക്ടറെയാണ്. എന്നാല്‍ പ്രദ്യുദ്മന്റെ കുടുംബം പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആരുഷി വധക്കേസിലും ഉത്തര്‍പ്രദേശ് പൊലിസ് ആദ്യം സംശയിച്ചത് വേലക്കാരനെയായിരുന്നു. കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ആരുഷിയുടെ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."