ആരുമായും ആലോചിച്ചില്ല, റാഫേല്‍ കരാര്‍ ഉറപ്പിച്ചത് മോദിയുടെ സ്വന്തം ഇഷ്ടപ്രകാരമെന്ന് രാഹുല്‍ ഗാന്ധി
അരാവലി (ഗുജറാത്ത്): ഫ്രാന്‍സുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സ്വന്തം ഇഷ്ടപ്രകാരമാണ് കരാര്‍ ഉറപ്പിച്ചതെന്ന് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പറഞ്ഞു.
''മോദിജി ഫ്രാന്‍സിലേക്ക് പോയപ്പോള്‍, ആരുടെയും ഉപദേശം തേടാതെ റാഫേല്‍ കരാറില്‍ മാറ്റം വരുത്തി. എയര്‍ക്രാഫ്റ്റ് നിര്‍മിക്കാന്‍ അറിയുന്ന കമ്പനിക്ക് കരാര്‍ നല്കുന്നതിനു പകരം, അതേക്കുറിച്ച് ഒന്നുമറിയാത്ത വ്യവസായ സുഹൃത്തിന് നല്‍കുകയായിരുന്നു. പ്രതിരോധ മന്ത്രിയാവട്ടെ, ഗോവയിലുമായിരുന്നു''- തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ പറഞ്ഞു.
2015 ല്‍ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനു വേണ്ടി ഇരു സര്‍ക്കാരുകള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയത്. കരാര്‍ പ്രകാരം, വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുക അനില്‍ അംബാനിയുടെ റിലയന്‍സ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."