വിമാനത്താവളങ്ങളില്‍ വി.ഐ.പി സംസ്കാരമില്ല; കണ്ണന്താനത്തെ തള്ളി വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ യുവതി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ. വി.ഐ.പി പ്രോട്ടോക്കോള്‍ കാരണമാണ് വിമാനം വൈകിയതെന്ന കണ്ണന്താനത്തിന്റെ വാദത്തെ തള്ളിയ ജയന്ത് സിന്‍ഹ, അങ്ങനൊരു സംസ്കാരം ഇല്ലെന്ന് വ്യക്തമാക്കി. സുരക്ഷാ കാരണം കൊണ്ടാണ് വിമാനം വൈകിയതെന്നാണ് ജയന്ത് സിന്‍ഹയുടെ വിശദീകരണം.
ഇംഫാല്‍ വിമാനത്താവളത്തിലാണ് യുവതി കണ്ണന്താനത്തോട് കയര്‍ത്തു സംസാരിച്ചത്. രാഷ്ട്രപതി എത്തുന്നതിനാല്‍ വിമാന സര്‍വീസ് നിയന്ത്രിച്ചതോടെ, തന്റെ യാത്ര വൈകിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. പിന്നീട് മുമ്പില്‍ കണ്ട കണ്ണന്താനത്തോട് യുവതി ആക്രോശിക്കുകയായിരുന്നു.
''ഒരു വിമാനത്താവളത്തിലും വി.ഐ.പി സംസ്കാരമില്ല. സുരക്ഷാ സ്ക്രീനിങിന് വിധേയമാവേണ്ടതില്ലാത്ത ലിസ്റ്റില്‍ പെടാത്ത മന്ത്രിമാരെല്ലാം സാധാരണ പോലെ സുരക്ഷ പരിശോധനയ്ക്ക് ശേഷമാണ് കടന്നുപോകുന്നത്''- സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."