നിര്‍ദേശം നടപ്പായില്ല; പ്ലാസ്റ്റിക് പതാക സ്വാതന്ത്ര്യദിനം ആഘോഷിക്കും !
തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്ലാസ്റ്റിക്ക് ദേശീയ പതാകകളുടെ വില്‍പ്പന തകൃതി. ദേശീയ പതാകയുടെ ദുരുപയോഗം ഒഴിവാക്കണമെന്നും, പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് വില്‍പ്പന.
നഗരത്തിലെ പ്രധാന സ്ഥലങ്ങളായ മ്യൂസിയം, പാളയം, കിഴക്കേക്കോട്ട, ചാല, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ വഴിവാണിഭക്കാരും, റോഡുകളില്‍ നടന്നു വില്‍പ്പന നടത്തുന്ന അന്യസംസ്ഥാനക്കാരും വില്‍ക്കുന്നത് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പതാകകളാണ്. നഗരത്തിനുള്ളിലെ മിക്ക കടകളിലും പ്ലാസ്റ്റിക് പതാകകള്‍ വില്‍പ്പപനയ്ക്കു വെച്ചിട്ടുണ്ട്.
ദേശീയപതാക ഉപയോഗിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ചണം, സില്‍ക്ക്, കോട്ടണ്‍, ഖാദി തുടങ്ങിയവയില്‍, കൈകൊണ്ടു നിര്‍മിച്ച പതാകകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്നാണ് നിര്‍ദേശം. പേപ്പറില്‍ നിര്‍മിച്ച പതാകയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പൊലീസ് വാഹനങ്ങള്‍ക്കകത്തു പോലും പ്ലാസ്റ്റിക് പതാകകള്‍ ഇടംപിടിച്ചുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വിലക്കുറവും ഭരക്കുറവുമാണ് പ്ലാസ്റ്റിക് പതാകകളുടെ വില്‍പന സാധ്യതയെ വര്‍ധിപ്പിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷം കഴിയുന്നതിന് പിന്നാലെ പ്ലാസ്റ്റിക് നിര്‍മിത പതാകകള്‍ നിരത്തുകളില്‍ വലിച്ചെറിയുന്ന കാഴ്ച എല്ലാ വര്‍ഷവും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."