വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും
കുറ്റിക്കാട്ടൂര്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിഖായ ആക്ടീവ് വിങ് സമര്‍പ്പണത്തിന്റെ ഭാഗമായി കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാന കാംപസില്‍ നടക്കുന്ന വൈബ്രന്റ് കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും. റഹ്ത്തുല്ല ഖാസിമി മൂത്തേടത്തിന്റെ ഉദ്‌ബോധനത്തോടെയാണ് ഇന്നലത്തെ പരിപാടികള്‍ ആരംഭിച്ചത്. ആര്‍.വി അബൂബക്കര്‍ യമാനി അധ്യക്ഷനായി. സ്വാദിഖ് അന്‍വരി സംസാരിച്ചു. ഫിസിക്കല്‍ ട്രെയിനിങ് സലീം അനന്തായൂര്‍ നിയന്ത്രിച്ചു.
തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. നിസാം ഓമശ്ശേരി, ഗഫൂര്‍ മുണ്ടുപാറ, നിഷാദ് പട്ടാമ്പി, അന്‍വര്‍ നല്ലളം,സഫീര്‍ നല്ലളം, അഷ്‌റഫ് മംഗലാപുരം, കരിം കൊടക്, ഖാസിം ഫൈസി ലക്ഷദ്വീപ് നേതൃത്വം നല്‍കി.
ഉച്ചക്ക് രണ്ടിന് നടന്ന ട്രോമാ കെയര്‍ സംഗമത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ജവാദ് മോങ്ങം അധ്യക്ഷനായി. ഡോ. അജ്മല്‍ റോഷന്‍ വിഷയാവതരണം നടത്തി. സുബുലുസ്സലം വടകര, ഹാഷിര്‍ നീര്‍കുന്നം പ്രസംഗിച്ചു. ഒ.പി അഷ്‌റഫ് സ്വാഗതവും സിറാജ് തൃശൂര്‍ നന്ദിയും പറഞ്ഞു.
ഇന്ന് കാലത്ത് നടക്കുന്ന ആത്മീയം സെഷനില്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് ക്ലാസ്സെടുക്കും. 70 0പേരടങ്ങുന്ന വിഖായ ആക്ടീവ് വിങ്ങിന്റെ സമര്‍പ്പണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം സമസ്തപ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."