HOME
DETAILS
MAL
കൂത്തുപറമ്പ് വെടിവയ്പിനെ പരാമര്‍ശിക്കാതെ മുഖ്യമന്ത്രി
backup
November 26 2017 | 01:11 AM
കണ്ണൂര്‍: രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ കൂത്തുപറമ്പ് വെടിവയ്പിനെ കുറിച്ച് യാതൊന്നും പരാമര്‍ശിക്കാതെ മുഖ്യമന്ത്രി. നീലക്കുറുഞ്ഞി വിവാദവും വാക്സിനേഷന് വിഷയവുമാണ് പിണറായി കാര്യമായി സംസാരിച്ചത്. എം.ആര് വാക്സിനേഷനുമായി ബന്ധപ്പെട്ട് മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. അവരുടെ ലക്ഷ്യം നല്ലതിനല്ലെന്നും മുഖ്യമന്തി പറഞ്ഞു.
നീലക്കുറുഞ്ഞി പ്രദേശത്തെ കുറിച്ച് പഠനം വേണം. പ്രദേശത്തെ വിസ്തീര്‍ണം കുറയ്ക്കില്ല. ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."