ശിഹാബ് തങ്ങള്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ശിലാസ്ഥാപനം
ജലന്ദര്‍ (പഞ്ചാബ്): പഞ്ചാബിലെ മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യം വച്ച് ജലന്ദറിലെ ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം നിര്‍മിക്കുന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (സ്മാഷ്) ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ക്കിടയിലെ സൗഹൃദാന്തരീക്ഷം തകര്‍ന്ന് ബന്ധങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന ഈ കാലത്ത് ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനശവും ലോക സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എല്‍. പി. യു. ചാന്‍സിലര്‍ അശോക് മിത്തല്‍, പഞ്ചാബ് മുഫ്തി ഇര്‍തിഖാഉല്‍ ഹസന്‍, മുന്‍ പഞ്ചാബ് മന്ത്രി ജോഗിന്ദര്‍ സിങ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി, പി. വി. അബ്ദുല്‍ വഹാബ് എം.പി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സി. കെ. സുബൈര്‍, ടി.പി. അശ്‌റഫലി, അഹ്്മദ് സാജു, എന്‍.എ കരീം,മുഹമ്മദ് ഹുദവി, റാഷിദ് ഗസ്സാലി, സൈനുല്‍ ആബിദീന്‍ ഹുദവി, അസ്‌ലം മണ്ണാര്‍ക്കാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."