രഞ്ജി: ആദ്യ ദിനത്തില്‍ മികച്ച ബൗളിങുമായി കേരളം
റോഹ്തക്: ഹരിയാനക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ മികച്ച ബൗളിങ് പുറത്തെടുത്ത് കേരളം. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയില്‍. മികച്ച തുടക്കം ലഭിച്ചിട്ടും ഹരിയാനയ്ക്ക് അത് മുതലാക്കാന്‍ സാധിക്കാതെ പോയി. കേരള ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങിന് മുന്നില്‍ ഹരിയാന ബാറ്റിങ് നിര തകരുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി നായകന്‍ അമിത് മിശ്രയും റണ്ണൊന്നുമെടുക്കാതെ ആശിഷ് ഹൂഡയുമാണ് ക്രീസില്‍.
കേരളത്തിനായി സന്ദീപ് വാര്യര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. വിനോദ് കുമാര്‍ രണ്ടും നിധീഷ്, ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു. പലിവല്‍ (46), ഗുണ്ടഷ്‌വീര്‍ സിങ് (40), രോഹില്ല (36) എന്നിവര്‍ ഹരിയാനയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടി ഹരിയാന ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."