ലാലുവിന്റെ മകന്റെ ഭീഷണി; ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ മകന്റെ വിവാഹവേദി മാറ്റി
പട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയമകന്‍ തേജ് പ്രതാപ് യാദവിന്റെ ഭീഷണി കണക്കിലെടുത്ത് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ മകന്റെ വിവാഹവേദി നിശ്ചയിച്ച സ്ഥലത്തുനിന്നും മാറ്റി.
സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്നും ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കുമെന്നുമാണ് തേജ് പ്രതാപ് ഭീഷണി മുഴക്കിയത്.
ആര്‍.ജെ.ഡി നടത്തുന്ന യുദ്ധം അവസാനിപ്പിച്ചിട്ടില്ല. അത് തുടരുകയാണ്. അതിനെതിരായ നിലപാട് സ്വീകരിച്ചാല്‍ മോദിയുടെ വസതിയില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ മടിക്കില്ലെന്ന് ഔറംഗാബാദില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ തേജ് പ്രതാപ് പറഞ്ഞിരുന്നു.
ഈ ഭീഷണി കാരണമാണ് മകന്റെ വിവാഹവേദിയുടെ സ്ഥലം മാറ്റാന്‍ നിര്‍ബന്ധിതരായതെന്ന് സുശീല്‍കുമാര്‍ മോദി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പട്‌നയിലെ ശാഖാ മൈതാനമായിരുന്നു ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നത്. വെറ്ററിനറി കോളേജ് മൈതാനമാണ് ഇപ്പോള്‍ വിവാഹവേദിയായി നിശ്ചയിച്ചിട്ടുള്ളത്. വിവാഹത്തിനു ക്ഷണിച്ച എല്ലാവരേയും ഇക്കാര്യം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാഹവേദി മാറ്റാനുള്ള സുശീല്‍കുമാര്‍ മോദിയുടെ തീരുമാനം ശ്രദ്ധയാകര്‍ഷിക്കാനുള്ള നാടകമാണെന്നാണ് ആര്‍.ജെ.ഡി നേതാക്കളുടെ വാദം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."