ബലാത്സംഗശ്രമം തടഞ്ഞ അറുപതുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ബാരന്‍: ബലാത്സംഗം തടയാന്‍ ശ്രമിച്ച അറുപതുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ബരാന്‍ ജില്ലയിലാണ് സംഭവം. സലേരി വില്ലേജിലെ വീട്ടിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ അയല്‍വാസി സുരാജ്മാള്‍ അഹേദി എന്നയാളെ അറസ്റ്റ് ചെയ്തതായി കെല്‍വാഡ പൊലിസ് അറിയിച്ചു. കുറ്റം സമ്മതിച്ച ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
മദ്യലഹരിയിലായിരുന്ന ഇയാള്‍ രാത്രി 11 മണിയോടെ വീട്ടിനകത്ത് കയറി സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സ്ത്രീയെ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. സ്ത്രീ അബോധാവസ്ഥയിലായതോടെ സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതി അരക്കല്ല് എടുത്ത് വീണ്ടും സത്രീയുടെ തലക്കടിക്കുകയായിരുന്നു.
വിധവയായ സ്ത്രീ തനിച്ചാണ് താമസിച്ചിരുന്നത്. മക്കളെല്ലാവരും ജോലിസംബന്ധമായി ഗ്രാമത്തിന് പുറത്താണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."