HOME
DETAILS
MAL
ഇസ്‌ലാമിക് ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി
backup
November 26 2017 | 12:11 PM
ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ''ഇന്ത്യയില്‍ സര്‍ക്കാര്‍ ഇസ്‌ലാമിക് ബാങ്ക് അനുവദിക്കില്ല. കാരണം, ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണ്''- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വ്യത്യസ്ത സര്‍ക്കാര്‍, ഇതര ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി നിലവില്‍ ബാങ്കുകളുണ്ട്. ആ സ്ഥിതിക്ക്, ഇസ്‌ലാമിക് ബാങ്കിങിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്നും മന്ത്രി പറഞ്ഞു.
''ചില സംഘടനകളും ചില ജനങ്ങളും ഇക്കാര്യത്തില്‍ നിര്‍ദേശം വച്ചിരുന്നു. പക്ഷെ, ഇതിനു വേണ്ടി ഒരു ആലോചനയും സര്‍ക്കാര്‍ നടത്തിയിട്ടില്ല''- നഖ്‌വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."