HOME
DETAILS

സലഫീ ഭീകരത കേരളത്തിലേക്കും; സമൂഹം മൗനം വെടിയണം

  
backup
November 26 2017 | 23:11 PM

todays-article-salafi-terror

 

മഹാകവി ഉബൈദിന്റെ കാവ്യലോകങ്ങളിലെ ഏറെ സംഭ്രാന്തിയുളവാക്കുന്ന കാവ്യപ്രതീകമാണ് 'തീ പിടിച്ച പള്ളി'. പള്ളി കത്തുമ്പോള്‍ ഇത് കെടുത്താന്‍ ആരുമില്ലേ എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന ഈ കവിത, തീ കെടുത്തേണ്ടവരെല്ലാം ഓരോ ലീലാവിലാസങ്ങളില്‍ അഭിരമിക്കുകയാണെന്ന് ആവലാതിപ്പെടുന്നു.
നാല് ഖണ്ഡങ്ങളായി എഴുതപ്പെട്ട കവിതയില്‍ പള്ളി കത്തുമ്പോള്‍ കൂടെ കത്തുന്നതെന്തൊക്കെയെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. മാണിക്യരത്‌നം പതിച്ച മിമ്പറും മിഹ്‌റാബും കത്തുന്നു. വിദ്യയുടെ കേദാരമായ കിതാബുകള്‍ ചാരമാകുന്നു. ലാമ്പുകളും മുത്തുക്കുലകളും ശീല്‍ക്കാരത്തോടെ നിലം പതിച്ച് ചിന്നിത്തെറിക്കുന്നു. ആടിപ്പുളച്ച തീനാളം ഗോപുരത്തെയും കടന്നുപിടിച്ച് ആദരിക്കപ്പെടേണ്ട ജാറങ്ങളെയും എരിച്ചു കളയുന്നു...


തുടര്‍ന്ന് കവി ചോദിക്കുന്നു:'പൂമെത്തയില്‍ ശയിക്കുന്ന മേലാളന്മാര്‍ എവിടെ? കൂര്‍ക്കം വലിച്ചുറങ്ങുന്ന നാട്ടുനായകന്മാര്‍ എവിടെ? കൗതുകക്കുപ്പായമിട്ടു നടന്നിടും നേതാക്കള്‍ എവിടെ ? വരൂ. ചുട്ടെരിയുന്ന പള്ളിയെ രക്ഷിപ്പാനോടിയെത്തൂ. ചുറ്റുപാടുകള്‍ ഒന്നൊന്നായി കത്തിത്തീരും മുമ്പ് ഒത്ത്‌ചേര്‍ന്ന്! ഈ തീ കെടുത്തൂ...'
ഏഴു പതിറ്റാണ്ട് മുമ്പ് എഴുതിയ കവിതയിലെ തീ പുകയുന്ന ആ പരിസരത്തേക്കാണ് കേരളത്തെ ചിലര്‍ ഇന്ന് കൊണ്ടുപോകുന്നത്. ലോക സലഫി ധാരയുടെ രണോല്‍സുകമായ ഭീകരത കേരളത്തിലും തലപൊക്കിത്തുടങ്ങിയിരിക്കുന്നു. ആയിരങ്ങള്‍ക്ക് പ്രശാന്തമായൊരു ആത്മീയ പരിസരം പകര്‍ന്ന ഏറെ പഴക്കമുള്ള ഒരു ജാറത്തിന്റെ മേലും ഒടുവില്‍ അവര്‍ കൈ വച്ച് കഴിഞ്ഞു!


ഏതാനും വര്‍ഷങ്ങളായി ഈ തീ ഇവിടെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഐ.എസ് റിക്രൂട്ട്‌മെന്റും പൊതുവേദികളില്‍ സലഫി നേതാക്കള്‍ ഉയര്‍ത്തിയ കടുത്ത പരമതനിന്ദാ പരാമര്‍ശങ്ങളും വിദ്വേഷ ലഘുലേഖകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം പ്രചരിക്കുന്ന പിന്തിരിപ്പന്‍ ആശയഗതികളും എല്ലാം കൂടി സ്‌നേഹ സൗഭ്രാത്രത്തിന്റെ സകല അടുക്കുകളെയും ഈ അഗ്‌നി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും നിലനില്‍ക്കുന്ന സൗഹൃദപരവും സമാധാനപൂര്‍ണവുമായ ഒരു അന്തരീക്ഷത്തെ പൂര്‍ണമായും നക്കിത്തുടച്ചേ സലഫീ ഭീകരതയുടെ ഈ തീഗോളം എരിഞ്ഞു തീരുകയുള്ളൂവെന്ന് തോന്നുന്നു.
നാടുകാണി ചുരത്തിലെ ഏറെ പഴക്കമുള്ള ജാറം അടിച്ചുതകര്‍ക്കുകയും അവിടെയുള്ള നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്നു നശിപ്പിക്കുകയും വിശ്വാസികളെ ഭത്സിക്കുന്ന എഴുത്ത് എഴുതി സമാധാന കാംക്ഷികളെ പ്രകോപിപ്പിക്കാന്‍ കരുതിക്കൂട്ടി കളമൊരുക്കുകയും ചെയ്തതിനു കേരളത്തിലെ ഒരു സലഫീ ഭീകരനെ പൊലിസ് അറസ്റ്റ് ചെയ്തതാണ് ഈ പട്ടികയില്‍ പുതിയ സംഭവം.


സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സലഫീ ആഹ്വാനങ്ങളും കേരളത്തില്‍ ഇയ്യിടെയായി ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കെ സഹോദര സമുദായങ്ങളുടെ പോലും ആദരവ് നേടുകയും മരിച്ചു കഴിഞ്ഞപ്പോള്‍ കേട്ടുകേള്‍വിയുള്ളവരെ മുഴുവന്‍ വേര്‍പാട് മഹാ നഷ്ടമായി ഇപ്പോഴും സങ്കടപ്പെടുത്തുകയും ചെയ്യുന്ന പരമ സാത്വികനായ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ മഖ്ബറയിലേക്ക് വരെ ഇടിച്ചുകയറി തീ വച്ച് നശിപ്പിക്കാന്‍ കേരളത്തിലെ സലഫീ ഭീകരതയ്ക്ക് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. എങ്ങനെയുണ്ടാവാന്‍? ഞങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ ആദ്യം ചെയ്യുക മദീനയിലെ പച്ച ഖുബ്ബ തച്ചുതകര്‍ക്കുകയായിരിക്കുമെന്നു പ്രസംഗിച്ചത്, ഒരു സാധാരണക്കാരനായിരുന്നില്ലല്ലോ, തലമുതിര്‍ന്ന ഒരു സലഫീ നേതാവായിരുന്നു.
കുറച്ച് മുമ്പ് ജെ.സി.ബി ഉപയോഗിച്ച് കേരളത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ വാര്‍ത്താപ്രാധാന്യമുണ്ടായിരുന്ന ആ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ 'ഒരു ജെ.സി.ബി മമ്പുറത്തേക്കും പോരട്ടെ' എന്ന് കളിയാക്കിയതും ഇയാള്‍ തന്നെയായിരുന്നു. നാടുകാണിച്ചുരത്തിലെ മഖ്ബറ പൊളിച്ച വാര്‍ത്ത വന്നയുടനെ, ഇനിയും മഖ്ബറകള്‍ തകര്‍ക്കുമെന്നും തടയുന്നവരെ ഒന്ന് കാണണമല്ലോ എന്നും പരസ്യമായി വെല്ലുവിളിക്കാന്‍ വരെ ജനാധിപത്യവും നിയമ വാഴ്ചയുമുള്ള ഒരു രാജ്യത്ത് സലഫീ പ്രവര്‍ത്തകന് ഒരു വൈക്ലബ്യവുമുണ്ടായില്ല!


മഖ്ബറ തകര്‍ത്ത സംഭവത്തില്‍ സലഫീ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത പുതിയ പശ്ചാത്തലത്തെ പക്ഷേ, ഏറെ വിഭ്രകാത്കമാക്കുന്നത് ഇപ്പോഴും ചിലര്‍ ഇതിനു നേരെ കാണിക്കുന്ന കടുത്ത നിസ്സംഗതയാണ്. അന്താരാഷ്ട്ര വാര്‍ത്തകളില്‍ ഐ.എസ് ആക്രമണങ്ങളില്‍ മാത്രം കേട്ട് കേള്‍വിയുണ്ടായിരുന്ന ഇത്തരമൊരു ഭീകര പ്രവര്‍ത്തനം സമാധാനത്തോടെ ജീവിക്കുന്ന കൊച്ചു കേരളത്തില്‍ അരങ്ങേറുകയും അത് പകല്‍ പോലെ തെളിയിക്കപ്പെടുകയും ചെയ്ത ശേഷവും പരസ്യമായി അതിനെ തള്ളിപ്പറയാനോ പ്രതികള്‍ക്ക് ഈ കൃത്യത്തിന് ആശയപരമായ രാസത്വരകമായിത്തീര്‍ന്ന സംഘടനയുടെ രീതി ശാസ്ത്രത്തെ വിമര്‍ശിക്കാനോ പൊതു പ്ലാറ്റ് ഫോം എന്ന വ്യാജബിംബത്തെ പരിരംഭണം ചെയ്യുന്ന ഒരു കൂട്ടരെയും അടുത്തെങ്ങും കാണാനേ ഉണ്ടായിരുന്നില്ല എന്നത് ഏറെ ആശങ്കാജനകമാണ് .
മാത്രമല്ല , കൃത്യമായ പൊലിസ് ഭാഷ്യം മുഖവിലക്കെടുക്കാവുന്ന ഈ കേസിലെ വിശദാംശങ്ങള്‍ ചുരുങ്ങിയ പക്ഷം അധികൃതര്‍ പറഞ്ഞതു പോലെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യാനോ പ്രതികളുടെ സംഘടനാ അഫിലിയേഷന്‍ തുറന്നു പറയാനോ പോലും സമുദായനേതൃത്വത്തിലിറങ്ങുന്ന ഒരു ജിഹ്വക്കും കഴിയാതെ പോയി. എവിടെയോ എന്തോ നടന്നു എന്ന മട്ടില്‍ 'ജാറം തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍' എന്ന് അതി നിസ്സാരമായി തമസ്‌കരിക്കുകയായിരുന്നു വാര്‍ത്തയെ. സമുദായത്തെ ആകമാനം ബാധിക്കുന്ന ഒരു ഇരുള്‍ ചിന്തയെ ഇവ്വിധം പാട്ടിനു വിടുന്നതും പേരുപോലും പരാമര്‍ശിക്കാതെ തൊട്ടു തലോടുന്നതും അക്ഷന്തവ്യമായ അപരാധമല്ലാതെ മറ്റെന്താണ്?!
തീവ്രത ഹരമായി ഏറ്റെടുത്ത സലഫീ തലച്ചോറുകള്‍ക്ക് ഒരു മരവിപ്പ് ചികിത്സ നല്‍കാന്‍ മതേതര വാദികള്‍ കൂടി മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്. മതാന്ധത പകര്‍ച്ചവ്യാധിയായി പടരുന്ന ഈ കാലത്ത് നട്ടെല്ലയുര്‍ത്തി ആ പക്ഷത്തെ തുറന്നു എതിര്‍ക്കുകയാണ് ആദ്യം വേണ്ടത്, അല്ലാതെ അവര്‍ക്ക് അടിയറവു പറഞ്ഞു കൈകൂപ്പുകയല്ല.
എന്‍.എസ് മാധവന്റെ 'തിരുത്ത്' എന്ന കഥയില്‍ സുഹറ എന്ന കഥാപാത്രം എഴുതിയ തര്‍ക്കമന്ദിരം എന്നതിലെ ആദ്യത്തെ വാക്ക് പലതവണ വെട്ടി 'ബാബരി മസ്ജിദ്' എന്നെഴുതിയ ചൂല്യാറ്റ് ഉയര്‍ത്തുന്ന ഒരു ആത്മധൈര്യമുണ്ട്. അതാണ് കപടമായ വ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്ജ്വലമായ കുറിമാനം. മിതമായി പറഞ്ഞാല്‍ കാര്യങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക് ഭീകരതയുടെയും സലഫിസത്തിന്റെയും തുരങ്ക സൗഹൃദത്തെ പൊളിച്ചടുക്കാന്‍ ഇനിയും ആരും മീറ്റിങ് കൂടേണ്ടതില്ല എന്നര്‍ഥം.
ഭീകരതയുടെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്ന ഭൂമി ലോകത്തെ സര്‍വരുടെയും പ്രാര്‍ഥനയാണ് തങ്ങള്‍ ജീവിക്കുന്ന മണ്ണ് ഇനിയെങ്കിലും സുരക്ഷിതമായിരിക്കണേ എന്നത്. അതുകൊണ്ടാണ് സമാധാനവും സുരക്ഷിതത്വവും സഹവര്‍ത്തിത്വവും ലോകത്തെ സകല ഐക്യപ്പെടലുകളിലെയും മുഖ്യ പ്രമേയമാകുന്നതും ഭീകരതയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ ആഗോള തലത്തില്‍ ഒരുമിച്ച് എതിര്‍ക്കുന്നതും.


എന്നാല്‍, ഭീകരതയുടെയും മാനവിക വിരുദ്ധതയുടെയും ഈ ആഗോള വിചാരം ആദ്യമായി പ്രവര്‍ത്തനക്ഷമമാകേണ്ടത് അടിത്തട്ടിലാണ്; മുകള്‍തട്ടിലല്ല. പ്രാദേശികമായി ആസൂത്രണം ചെയ്യുന്ന പ്രതിരോധങ്ങളും ബോധവല്‍ക്കരണങ്ങളുമാണ് ഭീകരത പോലുള്ള എപ്പോഴും മറയ്ക്ക് പുറത്ത് മാത്രം......... പ്രജനം നടക്കുന്ന ശക്തികളെ നിര്‍വീര്യമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
ലോക പ്രശസ്ത ചിന്തകനും ആര്‍ക്കിടെക്റ്റുമായ സര്‍ പാട്രിക് ഗെഡസിന്റെ ഒരു പ്രശസ്ത വചനമുണ്ട്. ഠവശിസ ഏഹീയമഹഹ്യ, അര േഘീരമഹഹ്യ. പ്രാപഞ്ചിക തലത്തില്‍ ചിന്തിച്ച് പ്രാദേശിക തലത്തില്‍ നടപ്പാക്കണം കാര്യങ്ങള്‍ എന്ന്. ഭീകരതക്കെതിരേ വലിയ വായില്‍ ഒച്ചവക്കുകയും പത്രങ്ങളില്‍ വലിയ കോളത്തില്‍ അടിച്ചു വിജൃംഭിക്കുകയും ചെയ്യുന്നവര്‍ കണ്മുന്നിലെ പല ഭീകരതാണ്ഡവങ്ങളും കണ്ടില്ലെന്നു വരുന്നത് ഭീരുത്വവും കടുത്ത നിരുത്തരവാദപരവുമാണ്. മുറ്റത്ത് നടക്കുന്ന അരുതായ്മകള്‍ക്ക് നേരെ കണ്ണടക്കുന്നവര്‍ക്കെങ്ങനെ ആഗോള ഭീകരതയെ പറ്റി സംസാരിക്കാന്‍ കഴിയും?


ആദര്‍ശാത്മകമായ ഒരു നിലപാട് സലഫിസവുമായി ബന്ധപ്പെട്ട് എടുക്കേണ്ടത് ഏറെ ആവശ്യമായിരിക്കുന്നു. ഓരോ ദിവസവും സ്വയം കോശവിഭജനം നടത്തുന്ന സലഫി ധാരയെ ഏതെങ്കിലും പ്രശ്‌നത്തില്‍ കൃത്യമായി ചൂണ്ടിക്കാട്ടുക പ്രയാസമായി വരുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. തെളിയിക്കപ്പെടുന്ന കേസുകളില്‍ 'ഞാനല്ല അവനാണ്, അവനല്ല ഇവനാണ് 'എന്ന പരസ്പര പഴിചാരലില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഇന്ന് സലഫീ ധാരയിലെ ഓരോ പക്ഷവും. കൂടിയും കുറഞ്ഞും ഈ സംഘടനകളെല്ലാം പൊതുവായി ആന്തരികവല്‍ക്കരിച്ച സലഫിസത്തോടുള്ള രീതി ശാസ്ത്രപരമായ സമീപനംഇനിയും പുതുക്കിയില്ലെങ്കില്‍ ഇക്കാലമത്രയും പടുത്തുയര്‍ത്തിക്കൊണ്ടുവന്ന മതേതരമെന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് മുസ്‌ലിം മുഖ്യധാരക്ക് നഷ്ടമാകുന്നിടത്തേക്കാണ് എത്തിക്കുകയെന്നത് വിനയപൂര്‍വം ഓര്‍മപ്പെടുത്തേണ്ടി വന്നിരിക്കുന്നു.
ഇനിയും ഒരു മഖ്ബറ ഇവിടെ തകര്‍ക്കപ്പെടരുത്. ഒരു ഭീകരവാദിയും ഈ സമുദായത്തില്‍ ജന്മം കൊള്ളരുത്. ഇസ്‌ലാമിന്റെ പേരില്‍ പരമതദ്വേഷവും വര്‍ഗീയതയുമായി വരുന്ന സലഫീ ഭീകരതയോട് മുസ്‌ലിം കേരളം ഒന്നിച്ച് ഉറക്കെപ്പറയേണ്ടത് എംടി യുടെ 'അസുരവിത്തി'ലെ കുഞ്ഞരക്കാരുടെ ആ തീക്ഷ്ണമായ വാക്കുകളാണ്. 'നീ പോ, സ്‌ലാമിന്റെ കാര്യം അന്നേക്കാളും അന്റെ വാപ്പാനേക്കാളും അന്റെ മൊയലാളീനെക്കാളും നിക്ക് പുടീണ്ട്.'

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  14 days ago