HOME
DETAILS

ഹാദിയ ഇന്ന് സുപ്രിംകോടതിയില്‍

  
backup
November 27 2017 | 01:11 AM

hadiya-today-at-supreme-court

ന്യൂഡല്‍ഹി: ആറുമാസത്തെ വീട്ടുതടങ്കലിനൊടുവില്‍ ഡോ. ഹാദിയ ഇന്ന് സുപ്രിംകോടതിയില്‍ ഹാജരാവും. ശക്തമായ പൊലിസ് കാവലില്‍ ശനിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ഹാദിയ അച്ഛന്‍ അശോകനൊപ്പമാവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെ ഹാജരാവുക. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയില്‍ ഹാജരാവും. കേസിലെ തീരുമാനം നീണ്ടുപോവരുതെന്ന് ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെടും.


ഇന്ന് ഉച്ചയ്ക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന് കഴിഞ്ഞമാസം 30നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പില്‍ ഹാജരാവുന്ന ഹാദിയയോട് സ്വന്തം ഇഷ്ടപ്രകാരമാണോ മതംമാറിയത്, മതംമാറ്റത്തിന് ബാഹ്യഇടപെടലുകളുണ്ടായോ, ആരുടെ കൂടെയാണ് പോവേണ്ടത് തുടങ്ങിയ ചോദ്യങ്ങളാവും കോടതി ചോദിക്കുക.


ഹാദിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിക്കും.
ഭര്‍ത്താവിന്റെകൂടെ പോവണം എന്ന നിലപാടാണ് ഹാദിയ സ്വീകരിക്കുക എങ്കില്‍, ഇന്ന് തന്നെ ഭര്‍ത്താവിന്റെ കൂടെ വിടുമോ അതോ സര്‍ക്കാരിനു കീഴിലുള്ള മറ്റുകേന്ദ്രത്തിലേക്ക് ആവുമോ മാറ്റുക എന്നു വ്യക്തമല്ല. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കട്ടെ ബാക്കി കാര്യങ്ങള്‍ അതിനു ശേഷം പരിഗണിക്കാമെന്നു നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
ഹാദിയയുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ചോദ്യംചെയ്തും യുവതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും ഭര്‍ത്താവ് ഷെഫിന്‍ സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതി പരിഗണനയിലുള്ളത്.


അതേസമയം, ഹാദിയയുടെ മാനസിക നിലയില്‍ തകരാറുണ്ടെന്ന് കോടതിയില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് കുടുംബവും എന്‍.ഐ.എയും നടത്തുന്നത്. ഇക്കാര്യം ഇന്നലെ അശോകന്റെ അഭിഭാഷകന്‍ പരസ്യമായി ചില മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹാദിയയുടെ മാനസിക നിലയില്‍ തകരാറുണ്ടെന്നും അതിനാല്‍ അവരുടെ മൊഴി അടച്ചിട്ട കോടതി മുറിയില്‍ കേള്‍ക്കണമെന്നും ഇന്ന് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടും.
ഡല്‍ഹിയിലെ കേരളാഹൗസിലാണ് ഹാദിയ കഴിയുന്നത്. ശക്തമായ സുരക്ഷയാണ് കേരളഹൗസിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറമെ നിന്ന് ആരെയും കടത്തിവിടുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago