കോട്ടൂര്‍, കണിയാമ്പറ്റ, കോന്നി സ്‌കൂളുകള്‍ക്കു മേല്‍ക്കൈ
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലെ ശാസ്ത്രമേളയില്‍ യു.പി വിഭാഗം സ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കോഴിക്കോട് കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ ചാംപ്യന്‍മാരായി. പാലക്കാട് എലപ്പുള്ളി ജി.യു.പി.എസ്, പത്തനംതിട്ട പ്രമാടം നേതാജി ഹൈസ്‌കൂള്‍ എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വയനാട് കണിയാമ്പറ്റ ജി.എച്ച്.എസിനാണു ചാംപ്യന്‍ഷിപ്പ്. പത്തനംതിട്ട പ്രമാടം നേതാജി ഹൈസ്‌കൂളിനാണു രണ്ടാംസ്ഥാനം. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ പത്തനംതിട്ട കോന്നി ജി.എച്ച്.എസ്.എസ് ആദ്യമെത്തി. വയനാട് പിണങ്ങോട് ഡബ്ല്യു.എച്ച്.എസ്.എസിനാണു രണ്ടാംസ്ഥാനം.
യു.പി വിഭാഗം ഗണിതശാസ്ത്രമേളയിലെ സ്‌കൂള്‍തല വിഭാഗത്തില്‍ തൃശൂര്‍ മേത്തല ബി.ബി.യു.പി.എസാണ് ഒന്നാമത്. തിരുവനന്തപുരം മാറാനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം എസ്.എച്ച്.എസ്.എസ് രണ്ടാമതെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ മമ്പറം എച്ച്.എസ്.എസിനാണു കിരീടം. ആലപ്പുഴ പൂങ്കാവ് എം.ഐ എച്ച്.എസ്, പാലക്കാട് വാണിയംകുളം ടി.ആര്‍.കെ എച്ച്.എസ്.എസ് എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് ജി.എച്ച്.എസ്.എസ് ആദ്യമെത്തി. വയനാട് പിണങ്ങോട് ഡബ്ല്യു.എച്ച്.എസ്.എസ് ആണ് തൊട്ടുപിന്നില്‍.
സാമൂഹിക ശാസ്ത്രമേളയിലെ സ്‌കൂള്‍തല യു.പി വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ഹോളിഫാമിലി യു.പി.എസ് ഒന്നാംസ്ഥാനവും കൊല്ലം ചവറ മുക്കുത്തോട് ജി.യു.പി.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃശൂര്‍ മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസിനാണ് മേല്‍ക്കൈ. ഇടുക്കി കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്, ഇടുക്കി ഇരട്ടയാര്‍ എസ്.ടി എച്ച്.എസ്.എസ് എന്നിവയ്ക്കാണു റണ്ണേഴ്‌സ് അപ്. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ വയനാട് ദ്വാരക എസ്.എച്ച്.എസ്.എസിനാണു ചാംപ്യന്‍ഷിപ്പ്. കാസര്‍കോട് ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസാണു രണ്ടാമത്.
ഐ.ടി മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കൊളത്തൂര്‍ എന്‍.എച്ച്.എസ് സ്‌കൂള്‍തലത്തില്‍ ആദ്യമെത്തിയപ്പോള്‍ വയനാട് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്, ആലപ്പുഴ മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, കോട്ടയം എം.ഡി.എസ് എച്ച്.എസ്.എസ് എന്നിവയ്ക്കാണു രണ്ടാംസ്ഥാനം. ഹയര്‍സെക്കന്‍ഡറി വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് മുന്നിലെത്തി. വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."