ജയില്‍ജ്യോതി: സംസ്ഥാനത്ത് 60 പേര് തുല്യതാ പരീക്ഷയെഴുതി
തിരുവനന്തപുരം: സാക്ഷരതാമിഷന്റെ 'ജയില്‍ ജ്യോതി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 60 പേര് നാലാംതരം തുല്യതാ പരീക്ഷയെഴുതി. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്, 41 പേര്. ഇവിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 23 പേരും നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 18 പേരും പരീക്ഷയെഴുതി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ 12 പേരും, കോഴിക്കോട് സബ് ജയിലില്‍ അഞ്ചു പേരും കാസര്‍കോട് ചീമേലി തുറന്ന ജയിലില്‍ രണ്ടുപേരും പരീക്ഷയെഴുതി.
മലയാളം, നമ്മളും നമുക്കുചുറ്റും, ഗണിതം എന്നീ വിഷയങ്ങളില്‍ എഴുത്തുപരീക്ഷയും ഇംഗ്ലീഷിന് വാചാപരീക്ഷയുമാണ് നടത്തിയത്.
നേരത്തെ ജയിലുകളില്‍ നടത്തിയ സാക്ഷരതാ പരീക്ഷകളില്‍ വിജയിച്ചവരാണ് നാലാംതരം തുല്യതാ പരീക്ഷയെഴുതിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ട് എസ്. സന്തോഷ് ചോദ്യപേപ്പര്‍ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."