സന്നദ്ധ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായി വൈബ്രന്റ് കോണ്‍ഫറന്‍സ്
കുന്ദമംഗലം: ദൈവഭക്തിയിലധിഷ്ഠിതമായ വിശ്വാസവും പ്രവര്‍ത്തനവുമാണ് വിജയത്തിന് നിദാനമെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങള്‍ പ്രസ്താവിച്ചു. വിഖായ വളണ്ടിയര്‍മാര്‍ നടത്തുന്ന സന്നദ്ധസേവനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു. കുറ്റിക്കാട്ടൂര്‍ മുസ്്‌ലിം യത്തീംഖാനാ കാംപസില്‍ മൂന്നുദിവസങ്ങളിലായി നടന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ ആക്ടീവ് വിങിന്റെ സമര്‍പ്പണവും സമാപന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന സന്ദേശം നല്‍കി. ഉമര്‍ഫൈസി മുക്കം, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ പസംഗിച്ചു. അബ്ദുസ്സലാം ഫറോക്ക് സ്വാഗതവും ഗഫൂര്‍ ഓമശ്ശേരി നന്ദിയും പറഞ്ഞു. ഇന്നലെ കാലത്ത് നടന്ന ആത്മീയത സെഷനില്‍ അബ്ദുറഹ്്മാന്‍ ദാരിമി ചീക്കോട് ക്ലാസെടുത്തു. ഖാസിം ഫൈസി, അബ്ദുല്‍ കരീം കൊടക് പ്രസംഗിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ വിഖായ ആക്ടീവ് വിങ് പ്രഖ്യാപനം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട് ആമുഖപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടിസിദ്ദീഖ്, മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ ക്യാംപ് സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."