വനിതാ ഡെപ്യൂട്ടി കലക്ടര്‍ക്ക് എം.എല്‍.എയുടെ ഭീഷണി
തിരുവനന്തപുരം: വനിതാ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരേ ഭീഷണിയുമായി പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍. മാരായമുട്ടത്ത് പാറമട അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് ഡെപ്യൂട്ടി കലക്ടര്‍ക്കുനേരെ എം.എല്‍.എ ആക്രോശിച്ചതും ഭീഷണി മുഴക്കിയതും.
ദുരന്തത്തില്‍ മരിച്ചവര്‍ക്കുളള നഷ്ടപരിഹാരം ക്വാറി ഉടമകളുമായി സംസാരിച്ച് നല്‍കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഡെപ്യൂട്ടി കലക്ടറെ എം.എല്‍.എ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമാകുകയും ചെയ്തു.
പാറമട അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം ഒത്തുതീര്‍ക്കാന്‍ എത്തിയതായിരുന്നു എം.എല്‍.എ സി.കെ ഹരീന്ദ്രനും ഡെപ്യൂട്ടി കലക്ടര്‍ എസ്.കെ.വിജയയും.
നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ആദ്യം ഡെപ്യൂട്ടി കലക്ടര്‍ നാട്ടുകാരുമായി സംസാരിച്ചു. ക്വാറി ഉടമയുമായി സംസാരിച്ച് നഷ്ടപരിഹാരം വാങ്ങാമെന്ന് പറഞ്ഞതിനോട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതോടെ എം.എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ക്കുനേരെ ആക്രോശവുമായി അടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."