HOME
DETAILS

സാമ്പത്തിക സംവരണമല്ല സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

  
backup
November 27 2017 | 01:11 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b4%b0%e0%b5%8d

 

തൊടുപുഴ: സാമ്പത്തിക സംവരണമല്ല, സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ഭാഗമായുള്ള സംവരണം തുടരണമെന്ന നിലപാടു തന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നുവെന്ന പ്രചാരണം കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറ്റാണ്ടുകളായി രാജ്യത്ത് സാമൂഹികമായി പിന്നോക്കം നിന്നവരെ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സംവരണം കൊണ്ടുവന്നത്. സാമൂഹിക പിന്നോക്കാവസ്ഥയുടെ ഭാഗമായുള്ള സംവരണം തുടരുക തന്നെ വേണം. ഇതാണ് മുന്‍പും ഇപ്പോഴുമുള്ള നിലപാട്. അതേസമയം ചില യാഥാര്‍ഥ്യങ്ങള്‍ കാണാതിരിക്കാനുമാവില്ല. പരമദയനീയാവസ്ഥയില്‍ കഴിയുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കവിഭാഗങ്ങളിലുള്ള കുടുംബങ്ങളുണ്ട്. അവര്‍ പരിഗണന അര്‍ഹിക്കുന്നവരാണ്. മുന്നോക്ക വിഭാഗത്തിന്റേതായ ഒരു ജീവിത സാഹചര്യവും അവര്‍ക്കില്ല. ഇവരെയും പരിഗണിക്കണം. ഈ കാഴ്ചപ്പാടോടെയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിതശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലൂടെ 10 ശതമാനം സംവരണം നടപ്പാക്കാനുള്ള സാഹചര്യം ഇപ്പോഴാണുണ്ടായത്. മതന്യൂനപക്ഷങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ അര്‍ഹതയില്ലാത്തതിനാല്‍ പട്ടികജാതി-വര്‍ഗ പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും ഇവിടെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.
പൊതുസംവരണത്തില്‍ മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സംവരണം നല്‍കാന്‍ കഴിയില്ല. നിലവില്‍ 50 ശതമാനമാണ് സംവരണം. അതിനു മുകളില്‍ ഏര്‍പ്പെടുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണ്ടി വരും. സംവരണത്തിന് അര്‍ഹതയുള്ള പിന്നോക്കവിഭാഗത്തിനും മറ്റും ക്രിമീലിയര്‍ ബാധകമാക്കി ഒഴിച്ചു നിര്‍ത്തുന്നത് ശരിയായ നിലപാടാണ്. എന്നാല്‍ ഒരു പ്രത്യേക നിയമനത്തിന് ഈ വിഭാഗത്തില്‍ ക്രീമിലിയര്‍ പരിധിയില്‍ താഴെയുള്ളവര്‍ ഇല്ലെങ്കില്‍ അതേസമുദായത്തിലെ മുകളിലുള്ളവരെയും പരിഗണിക്കണം.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയ സംവരണം സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത് നല്ല രീതിയില്‍ സ്വാഗതം ചെയ്യേണ്ട കാര്യമാണ്. സാധാരണനിലയില്‍ ഇതിലൊന്നും വിവാദം ഉയര്‍ത്തേണ്ട കാര്യമില്ല. സര്‍ക്കാര്‍ തീരുമാനങ്ങള്‍ സദുദ്ദേശത്തോടെ മനസിലാക്കാന്‍ തയാറുള്ളവര്‍ വിവാദത്തിന് തയാറാവില്ല. അതേസമയം വിവാദം തുടരണമെന്ന് ഉറപ്പിച്ച് ഇറങ്ങിയവര്‍ അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  11 days ago