സാമ്പത്തിക സംവരണം: കോണ്‍ഗ്രസ് നിലപാട് തിരുത്തണമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് തിരുത്താന്‍ തയാറാകണമെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി സി.പി.എം നടപ്പിലാക്കുന്ന നയത്തോട് കോണ്‍ഗ്രസ് ചേര്‍ന്നു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ എക്കാലത്തെയും നയങ്ങള്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമായിരുന്നില്ല. സാമ്പത്തിക സംവരണം ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമാണെന്നും ഫിറോസ് പറഞ്ഞു. ഇത് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ വഴിവെട്ടിക്കൊടുക്കുകയാണു കേരളത്തില്‍ സി.പി.എം ചെയ്യുന്നത്.
വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകള്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു തീരുമാനിക്കും. സാമ്പത്തിക സംവരണം സംബന്ധിച്ച് വിവരാവകാശം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവ് ലഭിച്ചാല്‍ ഇക്കാര്യം സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."