70 വര്‍ഷം പാകിസ്താന് ശ്രമിച്ചിട്ട് നടന്നില്ല; ബി.ജെ.പി മൂന്നു വര്‍ഷംകൊണ്ട് സാധിച്ചു: കെജ്രിവാള്
ന്യൂഡല്‍ഹി: രാജ്യത്തു വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന കാര്യത്തില്‍ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാള്. എഴുപതു വര്‍ഷമായി പാകിസ്താന് ശ്രമിച്ചിട്ടു നടക്കാത്ത വര്‍ഗീയ ചേരിതിരിവാണ് മൂന്നു വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ബി.ജെ.പി സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എ.എ.പിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുന്നതു മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ബി.ജെ.പിയെ തോല്പിക്കാനാകുന്ന പാര്‍ട്ടികള്‍ക്കു വോട്ടുചെയ്യണമെന്നും കെജ്രിവാള് അഭ്യര്‍ഥിച്ചു. എ.എ.പി ജയിക്കുമെങ്കില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം. അതുപോലെ ബി.ജെ.പിയെ തോല്പിക്കാനായിരിക്കണം എല്ലാവരുടെയും വോട്ടെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."