HOME
DETAILS
MAL
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം: വധശിക്ഷ നല്‍കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
backup
November 27 2017 | 02:11 AM
ഭോപ്പാല്‍: പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗിക പീഡന കേസുകളില്‍ ശക്തമായ നിലപാടുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇത്തരം കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ നല്‍കാന്‍ തീരുമാനിക്കുന്നതിനായി നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്.കൂട്ട ബലാത്സംഗ കേസുകളിലും ഇത്തരത്തില്‍ വധ ശിക്ഷ നല്‍കണമെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ നയിക്കുന്ന സര്‍ക്കാരിന്റെ അഭിപ്രായം.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള നിയമഭേദഗതി കൊണ്ടുവരുന്നതായും ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷയും പിഴയും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇതു നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."