HOME
DETAILS

മൗലികാവകാശങ്ങളില്‍ വിട്ടുവീഴ്ചയില്ല: ചീഫ് ജസ്റ്റിസ്

  
backup
November 27 2017 | 02:11 AM

%e0%b4%ae%e0%b5%97%e0%b4%b2%e0%b4%bf%e0%b4%95%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d

 

ന്യൂഡല്‍ഹി: പൗരന്‍മാര്‍ക്ക് ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.
മൗലികാവകാശം ഭരണഘടന അനുവദിച്ചതാണെന്നും പൗരന്‍മാര്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിയമദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന നല്‍കിയ പരമാധികാരമനുസരിച്ചാണ് സുപ്രിംകോടതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരെ നിയമിക്കുന്ന കമ്മിഷന്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിരസിച്ച സുപ്രിംകോടതിയുടെ നടപടിയെ ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെട്ടെ സര്‍ക്കാരിനും ജുഡീഷ്യറിക്കും വെവ്വേറെ അധികാരങ്ങളുണ്ടെന്നും ജഡ്ജിമാരെ നിയമിക്കുന്നതില്‍ പ്രധാനമന്ത്രിയെയും നിയമ മന്ത്രിയെയും വിശ്വാസത്തിലെടുക്കാത്തതു വലിയ ചോദ്യങ്ങള്‍ക്കിടയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു മറുപടിയായായിരുന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍.
ജുഡീഷ്യറി നിയമമന്ത്രാലയത്തെ ബഹുമാനിക്കുന്നെന്നും അവരില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ്, പരസ്പര ബഹുമാനമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവരുടെ മേല്‍ക്കോയ്മക്കാര്യത്തില്‍ തര്‍ക്കം വേണ്ടെന്നും അവയെല്ലാം ഭരണഘടനയില്‍ അധിഷ്ടിതമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രിംകോടതിക്കു ബാധ്യത ഭരണഘടനയോടാണെന്നും അതാണ് കോടതിയുടെ തീരുമാനങ്ങളുടെ ഹേതുവെന്നും നിയമമന്ത്രിക്കു മറുപടിയെന്ന നിലയില്‍ അദ്ദേഹം പറഞ്ഞു.
ജഡ്ജി നിയമനത്തിനു ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ രൂപീകരിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമവും അതിനുള്ള ഭരണഘടനാ ഭേദഗതിയും രണ്ടു വര്‍ഷം മുന്‍പു സുപ്രിംകോടതി തള്ളിയിരുന്നു.
ഈ തീരുമാനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago