തോട്ടം തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന്
പുതുക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് തോട്ടം തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. കുറഞ്ഞ കൂലി 600 രൂപയാക്കുക, ബോണസ് 20 ശതമാനം അനുവദിക്കുക, തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി ഉടനെ നടപ്പിലാക്കുക, റബ്ബര്‍ മരങ്ങള്‍ മുറിച്ചു തീരുന്നതിനനുസരിച്ച് റീപ്ലാന്റ് ചെയ്യാന്‍ വനം വകുപ്പിലുള്ള തടസങ്ങള്‍ ഒഴിവാക്കുക, 2008 ന് ശേഷം തോട്ടങ്ങളില്‍ വന്നിട്ടുള്ള സ്ഥിരം ഒഴിവുകളിലേക്ക് പുതിയ നിയമനം നടത്തുക, ഗ്രാറ്റുവിറ്റി കുടിശിക ഉടനെ കൊടുത്തുതീര്‍ക്കുക, ഗ്രാറ്റുവിറ്റി വര്‍ഷത്തില്‍ 30 ദിവസത്തെ വേതനമാക്കുക, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കും ബാധകമാക്കുക, കോണ്‍ട്രാക്ട് ബില്‍ സമ്പ്രദായം നിര്‍ത്തലാക്കുക, തൊഴിലാളികളുടെ ശമ്പളം മസ്റ്ററില്‍ വിതരണം ചെയ്യുക, വിരമിക്കല്‍ പ്രായം 60 വയസാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്പ്രക്ഷോഭം.
ഇതിന് മുന്നോടിയായി ആര്‍.ഇ.ഡബ്ലിയു.സി (സി.ഐ.ടി.യു) നേതൃത്വത്തില്‍ വ്യാഴാഴ്ച പകല്‍ 3 മണിക്ക് പാലപ്പിള്ളി സെന്ററില്‍ തൊഴിലാളികള്‍ സായാഹ്‌ന ധര്‍ണ നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം.വര്‍ഗീസ് ഉല്‍ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ കെ. കെ.രാമചന്ദ്രന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."