HOME
DETAILS

ആമസോണ്‍ കാടുകളും സഹാറ മരുഭൂമിയും

  
backup
November 27 2017 | 02:11 AM

%e0%b4%86%e0%b4%ae%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%b1-%e0%b4%ae%e0%b4%b0

 

പ്രകൃതിയില്‍ ചില കൗതുകങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട്. മരുഭൂമികള്‍ തന്നെ കൗതുകമാണ് നമുക്ക്. നീണ്ടുകിടക്കുന്ന മരുഭൂമികളുടെ വളര്‍ച്ചയും അവയുടെ കാലാവസ്ഥാ വ്യതിയാനവുമെല്ലാം അത്ഭുതങ്ങളാണ്. അത്തരത്തിലൊന്നാണ് സഹാറ മരുഭൂമിയില്‍നിന്ന് പൊടിക്കാറ്റിന്റെ ഭാഗമായി പ്രതിവര്‍ഷം 22000 ടണ്‍ ഫോസ്ഫറസ് അറ്റ്‌ലാന്റിക് കടന്ന് ആമസോണ്‍ കാടുകളിലെത്തുന്നു എന്നത്.

ആമസോണ്‍ കാടുകളുടെ നിലനില്‍പ്പ്

ആമസോണ്‍ കാടുകളുടെ നിലനില്‍പ്പു തന്നെ സഹാറ മരുഭൂമിയാണെന്നാണു സത്യം. ജിയോഫിസിക്കല്‍ ലെറ്റേഴ്‌സ് എന്ന അന്തര്‍ദേശീയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. നാസയുടെ ഉപഗ്രഹ പഠനത്തിലാണ് സഹാറയില്‍നിന്നുള്ള പൊടിക്കാറ്റ് അറ്റ്‌ലാന്റിക്കിന്റെ മുകളിലൂടെ പറന്ന് ആമസോണില്‍ എത്തുന്നുവെന്ന് ആദ്യം കണ്ടെത്തിയത്.
സഹാറ മരുഭൂമിയില്‍നിന്ന് വര്‍ഷംതോറും 18.2 കോടി ടണ്‍ പൊടിപടലം അന്തരീക്ഷത്തിലെത്തുന്നു. അതില്‍ ശരാശരി 288 ലക്ഷം ടണ്‍ പൊടിപടലം അറ്റ്‌ലാന്റിക് പിന്നിട്ട് ആമസോണ്‍ കാടുകളിലുമെത്തുന്നു. ഏതാണ്ട് 68,92,90 ട്രക്ക് പൊടിയും മണ്ണും സഹാറയില്‍നിന്ന് കയറ്റിക്കൊണ്ടു പോകുന്നതിനും 10,49,08 ട്രക്ക് മണ്ണ് ആമസോണില്‍ വിതറുന്നതിനും തുല്യമാണിതെന്നാണ് നാസ പറയുന്നത്.

ഈ സഹായം എന്തിന്?

ആമസോണ്‍ കാടുകളിലെ 90 ശതമാനം പ്രദേശത്തെ മണ്ണിലും സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഫോസ്ഫറസ് അടങ്ങിയിട്ടില്ല. മഴകാരണം നീരൊഴുക്കിലൂടെ മണ്ണില്‍നിന്ന് ഫോസ്ഫറസ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇതിനൊരു പരിഹാരം പ്രകൃതി തന്നെ കണ്ടെത്തുകയായിരുന്നു. സഹാറയിലെ മണ്ണ് ഫോസ്ഫറസ് സമ്പന്നമാണ്. ഓരോവര്‍ഷവും സഹാറയില്‍ നിന്നുള്ള പൊടിപടലത്തിലൂടെ 22,000 ടണ്‍ ഫോസ്ഫറസ് ഇങ്ങനെ ആമസോണിലെത്തുന്നു. മഴയിലും വെള്ളത്തിലും വര്‍ഷംതോറും ആമസോണ്‍ മണ്ണില്‍നിന്ന് നഷ്ടപ്പെടുന്ന ഫോസ്ഫറസിന്റെ അത്രയും അളവ് കാറ്റിലൂടെ ഇങ്ങനെ സഹാറ നല്‍കുന്നു.

ഫോസ്ഫറസിന്റെ രഹസ്യം

സഹാറ മരുഭൂമിയിലെ മണ്ണില്‍ ഫോസ്ഫറസ് അടങ്ങിയതിന്റെ കാരണം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആല്‍ഗകളും മറ്റു സൂക്ഷ്മ ജീവികളും നിറഞ്ഞിരുന്ന 'ലേക്ക് മെഗാ ചാഡ്' എന്നൊരു തടാകം സഹാറയിലുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി എഴുപതിനായിരം വര്‍ഷം മുന്‍പ് തടാകം വറ്റിത്തുടങ്ങി. തടാകം ഉപയോഗശൂന്യമായി. എങ്കിലും തടാകത്തിന്റെ ശേഷിപ്പുകള്‍ പിന്നീട് ആമസോണ്‍ കാടുകള്‍ക്ക് തണലേകുകയായിരുന്നു.

ആമസോണ്‍ കാടുകള്‍

ബ്രസീല്‍, ബൊളീവിയ, പെറു, ഇക്വഡോര്‍, കൊളംബിയ, വെനസ്വേല, ഗയാന, സുരിനാം എന്നിങ്ങനെ എട്ടു രാജ്യങ്ങളിലായി 70 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍ കാടുകള്‍. ഒഴുകുന്ന വെള്ളത്തിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ നദിയാണ് ആമസോണ്‍. 1100 പോഷകനദികള്‍ ആമസോണിലുണ്ട്. അവയില്‍ 17 എണ്ണത്തിന് 1600 കിലോമീറ്ററിലധികം നീളവുമുണ്ട്. ഭൂമിയുടെ ശ്വാസകോശങ്ങളെന്നാണ് ആമസോണ്‍ മഴക്കാടുകളെ വിശേഷിപ്പിക്കുന്നത്.

ജനവാസം

അതിപുരാതന കാലം മുതല്‍തന്നെ ഇവിടെ മനഷ്യര്‍ രാപാര്‍ത്തിരുന്നതായി ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എ.ഡി 1250ഓടെയാണ് മനുഷ്യര്‍ ഇവിടെ സ്ഥിരവാസം ഉറപ്പിച്ചതെന്ന് പറയപ്പെടുന്നു. എ.ഡി 1500 കാലഘട്ടത്തില്‍ ഏകദേശം 50 ലക്ഷം ജനം ആമസോണ്‍ കാടുകളില്‍ ജീവിച്ചു. എന്നാല്‍ ക്രമേണ ജനവാസം കുറഞ്ഞുവരികയാണുണ്ടായത്. 1900 ആയപ്പോഴേക്കും ഇത് 10 ലക്ഷമായി കുറയുകയും 1980 കളില്‍കേവലം രണ്ടു ലക്ഷത്തിലേക്കു ചുരുങ്ങുകയും ചെയ്തു. 1542ല്‍ യൂറോപ്പുകാരന്‍ ഫ്രാന്‍സിസ്‌കോ ഡി ഒറീല്ലാന ആണ് ആദ്യമായി ആമസോണ്‍ കാടുകളിലൂടെ യാത്ര ചെയ്തത്. 2003ല്‍ നടന്ന ഗവേഷണങ്ങളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജനവാസം അതിശക്തമായി നിലനിന്നിരുന്നെന്നും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഇവര്‍ നിര്‍മിച്ചിരുന്നുവെന്നും പറയുന്നു.

ജൈവവൈവിധ്യങ്ങള്‍

ആഫ്രിക്കയിലെയും ഏഷ്യയിലുമുള്ള കാടുകളേക്കാള്‍ ജൈവവൈവിധ്യമുള്ളതാണ് ആമസോണ്‍ കാടുകള്‍. എന്നാല്‍ അധികരിച്ചുവരുന്ന വനനശീകരണം ജീവജാലങ്ങളുടെ നശീകരണത്തിനു കാരണമാവുകയാണ്. അറിയപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ പത്തു ശതമാനവും ഇവിടെയാണുള്ളത്.
ആമസോണ്‍ മേഖലയില്‍ 25 ലക്ഷം പ്രാണി സ്പീഷിസുകളും പതിനായിരക്കണക്കിനു സസ്യങ്ങളും 2,000 പക്ഷികള്‍-സസ്തനികളും ഉണ്ട്. ഇതുവരെ കുറഞ്ഞത് 40000 തരം സസ്യങ്ങള്‍, 2,200 തരം മീനുകള്‍, 1,294 പക്ഷികള്‍, 427 സസ്തനികള്‍, 428 ഉഭയജീവികള്‍, 378 ഉരഗങ്ങള്‍ എന്നിവയെ ഇവിടെനിന്നു ശാസ്ത്രീയമായി വര്‍ഗീകരിച്ചിട്ടുണ്ട്. ലോകത്തു കാണുന്ന അഞ്ചുതരം പക്ഷികളില്‍ ഒന്ന് ആമസോണ്‍ മഴക്കാടുകളിലാണ്.
ലോകത്തേറ്റവും കൂടുതല്‍ സസ്യവൈവിധ്യമുള്ള ഇടംകൂടിയാണിവിടെ. 2001ലെ പഠനപ്രകാരം 62 ഏക്കര്‍ ഇക്വഡോറിലെ മഴക്കാടുകളില്‍ 1100ലേറെ തരം മരങ്ങള്‍ തന്നെ ഉണ്ട്. 1999ലെ മറ്റൊരു പഠനത്തില്‍ ഒരു ചതുരശ്ര കിലോമീറ്റര്‍ (247 ഏക്കര്‍) ആമസോണ്‍ കാട്ടില്‍ 90790 ടണ്‍ ജീവനുള്ള സസ്യങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. ഒരു ഹെക്ടറില്‍ ശരാശരി 365 ടണ്ണോളമാണ് ആമസോണ്‍ പ്രദേശത്തെ സസ്യാവശിഷ്ടം. ഏതാണ്ട് 438000 തരം സാമ്പത്തിക സാമൂഹ്യ പ്രാധാന്യമുള്ള സസ്യവര്‍ഗങ്ങളെ ഇവിടെ നിന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 16000 സ്പീഷിസ് മരങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണു നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago