അനധികൃത ഭൂമി: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ റവന്യൂ വകുപ്പ് അന്വേഷണം
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത ഭൂമി സമ്പാദനത്തെ കുറിച്ച് റവന്യൂവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം നടത്തുക.
എം.എല്‍. എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടോ, ഭൂപരിധി നിയമം ലംഘിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാവും അന്വേഷിക്കുക. കേസില്‍ ആദായ നികുതി വകുപ്പും നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടം പൊയിലില്‍ പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അന്വേഷണം. പാര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിച്ചതാണെന്നാണ് ആരോപണം. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."