HOME
DETAILS
MAL
സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് വനിതാ നേതാവിനെ സസ്പെന്‍ഡ് ചെയ്തു
backup
November 27 2017 | 05:11 AM
കൊല്ലം: കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗമായ എ. വിശാലാക്ഷിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കുന്നത്തൂര്‍ സഹകരണ സംഘത്തില്‍ നടന്ന അഴിമതിയുമായി നേരിട്ട് ബന്ധമുണ്ടെന്ന കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതരമായ അച്ചടക്ക ലംഘനവും സാമ്പത്തിക ക്രമക്കേടും കാണിച്ചതിനെ തുടര്‍ന്നാണ് വിശാലാക്ഷിയെ കെ.പി.സി.സി. പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത വിശാലക്ഷി റിമാന്റിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."