ഇന്റര്‍നെറ്റ് ഷെയറിംഗ്; സഊദിയില്‍ മലയാളികള്‍ ജയില്‍ മോചിതരായി
ജിദ്ദ: ഇന്റര്‍നെറ്റ് കണക്ഷന്‍ തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് അറസ്റ്റിലായിരുന്ന മൂന്ന് മലയാളികളെ മോചിപ്പിച്ചു.
അയൂബ് കരൂപടന്ന, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ ശ്രമഫലമായാണ് ഇവര്‍ മോചിതരായത്.
സെപ്തംബര്‍ 25നാണ് വൈ.ഫൈ ഷെയര്‍ ചെയ്തുമായി ബന്ധപെട്ട് മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീന്‍ കുട്ടി, തിരുവനന്തംപുരം സ്വദേശിയായ ഫെബിന്‍ റാഷിദ് എന്നിവര്‍ സഊദി സുരക്ഷസേനയുടെ പിടിയിലാകുന്നത്.
ജിദ്ദയില്‍ ഹംദാനിയ എന്ന സ്ഥലത്ത് ചെമ്മീന്‍ കൊണ്ടുള്ള സാന്റ്‌വിച്ച് വില്‍ക്കുന്ന കടയിലാണ് മൂവരും ജോലിചെയ്യുന്നത്. അവിടെത്തന്നെയുള്ള കെട്ടിടത്തിലാണ് താമസവും. വര്‍ഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്ന ഇവര്‍ റൂമില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തിരുന്നു.
തിരുവനന്തപുരം സ്വദേശി റഷീദ് ഫെബിന്റെ ഐ.ഡി യില്‍ ആണ് കണക്ഷന്‍ എടുത്തിരുന്നത്. മാസവാടക ഷെയര്‍ ചെയ്യുന്നതിനായി തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന യെമന്‍ പൗരമാര്‍ക്കും കണക്ഷന്‍ കൊടുത്തിരുന്നു. ഒരുവര്‍ഷത്തോളമായി അവര്‍ നെറ്റ് ഉപയോഗിക്കുന്നുണ്ട്.
2017 സെപ്തംബര്‍ പത്തിന് രണ്ടു യമനികള്‍ തൊട്ടടുത്ത മുറിയില്‍ താമസത്തിനെത്തി.
ഇവര്‍ മലയാളികള്‍ ജോലിചെയ്യുന്ന ബൂഫിയയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ പരിചയപ്പെടുകയും നെറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ സെപ്തംബര്‍ 25ന് രാവിലെ പതിനൊന്ന് മണിക്ക് 15 ഓളം സുരക്ഷാസേനാംഗങ്ങള്‍ ആയുധങ്ങളുമായി മലയാളികളുടെ റൂമിലേക്ക് ഇടിച്ചു കയറുകയും ഉറങ്ങി കിടന്നിരുന്ന റഷീദ് ഫെബിന്‍, മൊയ്തീന്‍കുട്ടി, ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്യുകയും കാലിലും കൈയിലും ചങ്ങല ഇടുകയും മുഖം മൂടി ധരിപ്പിക്കുകയും ചെയ്തു. മാത്രമല്ല താമസ സ്ഥലം മുഴവന്‍ പരിശോധിച്ച ശേഷം ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെയാണ് അടുത്ത് താമസിച്ചിരുന്ന യമനികള്‍ റിയാദില്‍ സ്‌ഫോടനം നടത്താന്‍ വന്ന തീവ്രവാദികളുടെ കണ്ണികളാണ് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരുപത്തിമൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരെ വിട്ടയച്ചത്.
കേസ് സംബന്ധമായി സാമുഹ്യപ്രവര്‍ത്തകര്‍ ജിദ്ദയില്‍ പോകുകയും എല്ലാം നേരിട്ട് ചോദിച്ചറിയുകയുകയായിരുന്നു. ഇവരുടെ പിടിച്ചുവെച്ച ഐ.ഡി കാര്‍ഡും മൊബൈല്‍ഫോണുമെല്ലാം അവര്‍ക്ക് കൈമാറുമെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്.
ഇവരുടെ ഫെയ്‌സ്ബുക്ക് ,വാട്ട്‌സ്അപ്പ് മറ്റുകാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല.
സഊദിയിലെ നിയമം അനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സ്വന്തം ആവശ്യത്തിന് എടുക്കുന്ന കണക്ഷന്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നത് കുറ്റകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."