HOME
DETAILS
MAL
ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകന് പൊലിസ് സംരക്ഷണം നല്‍കണം
backup
November 28 2017 | 01:11 AM
കൊച്ചി : ഹാദിയ കേസില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനു പൊലിസ് സംരക്ഷണം നല്കാന് നിര്‍ദേശം. വധഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.നാരായണന് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഡി.ജി.പിയുടെ ഉത്തരവ്. ഹാദിയയുടെ വിവാഹം റദ്ദാക്കി മേയ് 24 നാണ് ഹൈക്കോടതി വിധി പറഞ്ഞത്.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്നും കെ.സി.നസീര്‍ നാസിയെന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ തനിക്കെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടെന്നും പി നാരായണന് ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ആര്.എസ്.എസിന്റെ രഹസ്യാനുഭാവിയായ നാരായണന് ഇവരുടെ വക്കീലുമായി ഒത്തുകളിച്ചെന്നു പലരും പ്രചരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."