വനിതാ ഡെപ്യൂട്ടി കലക്ടറെ എടീപോടി വിളിച്ച എം.എല്‍.എ മാപ്പുപറഞ്ഞു
തിരുവനന്തപുരം: വനിതാ ഡെപ്യൂട്ടി കലക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ മാപ്പുപറഞ്ഞു.
ജനമധ്യത്തില്‍, നടുറോഡില്‍ വനിതാ ഡെപ്യൂട്ടി കലക്ടറെ എടീ പോടീ വിളിച്ചു എം.എല്‍.എ അധിഷേപിച്ച സംഭവം വിവാദമാകുകയും വനിതാ കമ്മിഷന് വിശദീകരണം തേടുകയും ചെയ്തതോടെയാണ് ഖേദപ്രകടനം.
ആള്‍ക്കൂട്ടം ഡെപ്യൂട്ടി കലക്ടര്‍ക്ക് നേരേ തിരിഞ്ഞപ്പോഴാണ് ഇടപെട്ടതെന്നും തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വാക്കുകള്‍ മോശമായുണ്ടായെങ്കില് നിര്‍വ്യാജം ഖേദിക്കുന്നതായും എം.എല്‍.എ അറിയിച്ചു.
ഡെപ്യൂട്ടി കലക്ടറോട് എം.എല്‍.എ തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വനിതാ കമ്മിഷന് അധ്യക്ഷ അതൃപ്തി അറിയിച്ചിരുന്നു. കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന് എം.എല്‍.എയെ ഫോണില്‍ വിളിച്ച് വിശദീകരണം തേടി. ഇതിനു പിന്നാലെയാണ് ഖേദപ്രകടനം.
പാറമട അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു എം.എല്‍.എയുടെ ആവശ്യം. എന്നാല്‍, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാനായിരുന്നു കലക്ടറുടെ യോഗത്തിലെടുത്ത തീരുമാനം.
അക്കാര്യം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചതോടെയാണ് ഹരീന്ദ്രന്‍ ക്ഷുഭിതനായത്. 'എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്'. ഒരു ലക്ഷം രൂപ വാങ്ങിച്ചു കൊടുക്കാമെന്നു പറയാന്‍ നീയാരാ? നിനക്ക് എന്നെ അറിയില്ല, ആരാടീ നിന്നെ ഇവിടെ കൊണ്ടുവച്ചത്.
നിങ്ങളോട് എന്താണ് ഞാന്‍ ചോദിച്ചത്? ഇതു നാട്ടുകാര്‍ കൈകാര്യം ചെയ്യും' എന്നൊക്കെയായിരുന്നു ക്ഷുഭിതനായ എം.എല്‍.എ വനിതാ ഡെപ്യൂട്ടി കലക്ടറോട് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പ്രശ്നം വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."