മോദിയുടെ തോലുരിക്കുമെന്ന ഭീഷണിയുമായി ലാലുവിന്റെ മകന്
പട്ന: ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകനും മുന്‍ ബിഹാര്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് ഭീഷണിയുമായി വീണ്ടും. ഇത്തവണ പ്രധാനമന്ത്രി മോദിയ്ക്കെതിരേയാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. തന്റെ പിതാവിനെതിരേ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ പ്രധാനമന്ത്രിയുടെ തോലുരിച്ച് അത് താന്‍ ധരിയ്ക്കുമെന്നാണ് തേജ്പ്രതാപ് പറഞ്ഞത്.
ലാലുപ്രസാദ് യാദവിന് നല്‍കിയിരുന്ന ഇസെഡ് പ്ലസ് സുരക്ഷ പിന്‍വലിച്ച സാഹചര്യത്തിലാണ് മോദിയുടെ തൊലിയുരിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയത്.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയെ വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തേജ്പ്രതാപ് മോദിയ്ക്കെതിരേയും ഭീഷണിയുമായി എത്തിയത്.
ലാലുവിന് ഇസെഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചതില്‍ ഗൂഢാലോചനയുണ്ട്.
അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്രത്തിനെതിരേ ശക്തമായ രീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."