HOME
DETAILS

ജയയുടെ മകളെന്ന് അവകാശപ്പെട്ട യുവതിയുടെ ഡി.എന്‍.എ പരിശോധനാ ഹരജി തള്ളി

  
backup
November 28 2017 | 01:11 AM

%e0%b4%9c%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%aa%e0%b5%8d%e0%b4%aa

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട യുവതിയുടെ ഡി.എന്‍.എ പരിശോധിക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി.
ജയയുടെ മകളാണെന്ന് പറയുന്ന അമൃതയെന്ന 37കാരിയാണ് ഡി.എന്‍.എ പരിശോധന നടത്തി അവകാശം തെളിയിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.
ജയയുടെ സഹോദരി ശൈലജയും അവരുടെ ഭര്‍ത്താവ് സാരഥിയുമാണ് തന്നെ ബംഗളൂരുവില്‍ കൊണ്ടുവന്നതെന്ന് അമൃത അവകാശപ്പെടുന്നു. സാരഥിയാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ ജയയുടെ മകളാണെന്ന കാര്യം വെളിപ്പെടുത്തിയത്.
തന്റെ അവകാശവാദത്തെ എതിര്‍ത്തിരുന്നത് ജയയുടെ സന്തത സഹചാരിയായിരുന്ന ശശികലയാണെന്നും അമൃത ആരോപിക്കുന്നു. ഇതുസംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിം കോടതി ജഡ്ജിമാര്‍, സി.ബി.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജയയുടെ അഭിമാനം മുന്‍നിര്‍ത്തിയാണ് തന്റെ അവകാശവാദത്തെ മറ്റുള്ളവര്‍ അംഗീകരിക്കാതെ തന്നെ അകറ്റിയത്.
1980 ഓഗസ്റ്റ് 14നാണ് താന്‍ ജനിച്ചത്. ചെന്നൈയിലെ മൈലാപ്പൂരുള്ള ജയയുടെ വസതിയിലാണ് ജനനമെന്നും യുവതി പറയുന്നു. ജയ ആശുപത്രിയില്‍ കഴിയവെ നാല് തവണ സന്ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും അപ്പോഴെല്ലാം ശശികല തന്നെ അകറ്റി നിര്‍ത്തുകയായിരുന്നുവെന്ന് യുവതി ഹരജിയില്‍ പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  11 days ago