ആര്‍ച്ച് ബിഷപ്പിനെതിരേ തെര. കമ്മിഷന്‍ നോട്ടിസ്
ഗാന്ധിനഗര്‍: രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ഇടയലേഖനമിറക്കിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്.
ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മഗ്‌വാനാണ് കമ്മിഷന്‍ നോട്ടിസ് നല്‍കിയത്. ഇക്കഴിഞ്ഞ 21ന് ബിഷപ്പ് ഇറക്കിയ ഇടയലേഖനമാണ് വിവാദമായത്. മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാഷണലിസ്റ്റ് ശക്തികള്‍ക്കെതിരേ കരുതിയിരിക്കണമെന്നായിരുന്നു ഇടയലേഖനത്തിന്റെ ഉള്ളടക്കം. മതേതര ജനാധിപത്യ സംവിധാനം രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭരണഘടനാ അവകാശങ്ങള്‍ എല്ലാം തന്നെ ലംഘിക്കപ്പെടുകയാണ്. രാജ്യത്തെ ദലിതരും പാവപ്പെട്ടവരുമെല്ലാം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇടയലേഖനം പറയുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ മനഃസാക്ഷിവോട്ട് ചെയ്യാനാണ് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."