HOME
DETAILS
MAL
ബലാത്സംഗ കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്കുന്ന ബില്‍ പാസാക്കും
backup
November 28 2017 | 01:11 AM
ഭോപ്പാല്‍: ബലാത്സംഗ കേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യാന്‍ മധ്യപ്രദേശ് ഒരുങ്ങുന്നു. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള നിയമ നിര്‍മാണം നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമായി കണക്കാക്കി പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗ-പീഡനകേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ തടസംനേരിടും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."