HOME
DETAILS
MAL
ബജ്‌രംഗിനും വിനോദിനും വെള്ളി
backup
November 28 2017 | 01:11 AM
വാര്‍സോ: ഇന്ത്യയുടെ ബജരംഗ് പുനിയക്കും വിനോദ് കുമാറിനും അണ്ടര്‍ 23 ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍. 65 കിലോ ഫൈനലില്‍ ബജ്‌രംഗ് റഷ്യന്‍ താരം ഗ്രാപ്പ്‌ലര്‍ കൂലാറിനോട് പരാജയപ്പെട്ടു. സ്‌കോര്‍: 6-17. വിനോദ് കമാര്‍ 70 കിലോയുടെ ഫൈനല്‍ പോരാട്ടത്തില്‍ അമേരിക്കയുടെ റിച്ചാര്‍ഡ് ലെവിസിനോട് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 1-3നാണ് വിനോദ് പരാജയം സമ്മതിച്ചത്. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് വെള്ളി മെഡലുകളാണ് സ്വന്തമാക്കാനായത്. നേരത്തെ വനിതകളുടെ 48 കിലോയില്‍ റിതു ഫോഗട്ടും വെള്ളി നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."