HOME
DETAILS

നിയമമന്ത്രി രാജിവച്ചു; പാകിസ്താനില്‍ പ്രക്ഷോഭം പിന്‍വലിച്ചു

  
backup
November 28 2017 | 02:11 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%aa

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ശക്തമായ മതപ്രക്ഷോഭത്തെ തുടര്‍ന്ന് നിയമമന്ത്രി സാഹിദ് ഹാമിദ് രാജിവച്ചു. ഇതോടെ ആഴ്ചകളായി തലസ്ഥാന നഗരത്തിലെ പ്രധാന നിരത്തുകള്‍ ഉപരോധിച്ചുകൊണ്ടുള്ള കുത്തിയിരിപ്പു സമരം മതസംഘടനകള്‍ അവസാനിപ്പിച്ചു.
സംഘടനാ നേതാവ് ഖാദിം ഹുസൈന്‍ റിസ്‌വിയാണു പ്രക്ഷോഭം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചത്.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമാണ് സാഹിദ് ഹാമിദിന്റെ രാജിവിവരം പുറത്തുവിട്ടത്. സാഹിദ് രാജി പ്രധാനമന്ത്രി ശാഹിദ് അബ്ബാസിക്ക് കൈമാറിയിട്ടുണ്ട്. രാജ്യവ്യാപകമായി ശക്തിപ്പെട്ടുവരുന്ന മതനിന്ദാ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാനായാണ് മന്ത്രിയുടെ രാജിനീക്കം. പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യമായിരുന്നു മന്ത്രിയുടെ രാജി. എന്നാല്‍, രാജിയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
സത്യപ്രതിജ്ഞാ വാചകത്തില്‍ ഭേദഗതി വരുത്തിയ നടപടി മന്ത്രി അംഗീകരിച്ചതാണ് ആഴ്ചകളായി ഇസ്‌ലാമാബാദിനെ നിശ്ചലമാക്കിയ ഉപരോധ സമരത്തിലേക്കും അക്രമങ്ങളിലേക്കും നയിച്ചത്. ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായിരുന്ന 'മുഹമ്മദ് നബി അന്ത്യപ്രവാചകനാണ് ' എന്ന ഭാഗം നീക്കി വെറും പ്രഖ്യാപനമാക്കി മാറ്റിയതാണ് കോളിളക്കം സൃഷ്ടിച്ചത്.
ഇതേ തുടര്‍ന്ന് അതുവരെ രാജ്യത്ത് അത്ര പ്രശസ്തമല്ലാതിരുന്ന തഹ്‌രീകെ ലബ്ബൈക്ക് യാ റസൂലല്ലാഹ്, തെഹ്‌രീകെ ഖാത്തമുന്നുബുവ്വ, സുന്നി തഹ്‌രീകെ പാകിസ്താന്‍ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ഈമാസം ആറിനാണ് റാവല്‍പിണ്ടി-ഇസ്‌ലാമാബാദ് ദേശീയപാത ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനു തുടക്കമായത്.
2018ല്‍ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ പ്രക്ഷോഭം പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ്(പി.എം.എല്‍-എന്‍) പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് മന്ത്രിയുടെ രാജിയിലേക്കു നയിച്ചതെന്നാണു വിലയിരുത്തപ്പെടുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായുള്ള സൈനിക നടപടിക്കിടെ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago