മാര്‍പ്പാപ്പയുടെ മ്യാന്മര്‍ പര്യടനത്തിനു തുടക്കം
യാങ്കൂണ്‍: ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ മ്യാന്മറിലെത്തി. സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന റോഹിംഗ്യാ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ക്കിടെയാണ് ചരിത്രത്തിലാദ്യമായി ഒരു മാര്‍പ്പാപ്പ മ്യാന്മര്‍ സന്ദര്‍ശിക്കുന്നത്. ബംഗ്ലാദേശ് കൂടി ഉള്‍പ്പെട്ട ആറുദിന ദക്ഷിണേഷ്യന്‍ പര്യടനമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തുന്നത്.
യാങ്കൂണ്‍ അന്താരാഷ്ട്ര വിമാനത്തവളത്തിലിറങ്ങിയ മാര്‍പ്പാപ്പയെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗിക ബഹുമതിയോടെ സ്വീകരിച്ചു. പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച സ്ത്രീകളും കുട്ടികളുമെല്ലാം ചേര്‍ന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വരവേറ്റത്.
തുടര്‍ന്ന് യാങ്കൂണിലെ അതിരൂപത ആസ്ഥാനത്തെത്തിയ അദ്ദേഹം മ്യാന്മര്‍ മതനേതാക്കളുമായുള്ള മതാന്തര സംവാദ പരിപാടിയില്‍ പങ്കെടുക്കും.
ഇന്ന് തലസ്ഥാനമായ നായ്പിയാദോവിലെത്തുന്ന പോപ്പിനെ പ്രസിഡന്റ് ടിന്‍ കിയാവും ആങ് സാന്‍ സൂകിയും ചേര്‍ന്ന് സ്വീകരിക്കും. ബുധനാഴ്ച പൊതുപരിപാടിയിലും മ്യാന്മറിലെ ബുദ്ധഭിക്ഷുക്കളുടെ ഉന്നതസഭയായ സുപ്രിം കൗണ്‍സില്‍ യോഗത്തിലും അദ്ദേഹം സംബന്ധിക്കും.
വ്യാഴാഴ്ച സാന്റ മരിയാ കത്തീഡ്രലില്‍ നടക്കുന്ന പൊതുപരിപാടില്‍ പങ്കെടുക്കും. തുടര്‍ന്ന് രാജ്യത്തെ സൈനിക മേധാവി ജനറല്‍ മിന്‍ ഔങ് എച്ച്‌ലെയിങ്ങുമായി കൂടിക്കാഴ്ച നടത്തും.റോഹിംഗ്യ പ്രശ്‌നത്തില്‍ പോപ്പ് മധ്യസ്ഥത വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് മാര്‍പ്പാപ്പയ്ക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിര്‍ദേശം നല്‍കിയതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. രാജ്യത്തെ റോഹിംഗ്യകളെ അദ്ദേഹം എന്തായാലും കാണില്ല. എന്നാല്‍, വ്യാഴാഴ്ച ബംഗ്ലാദേശിലെത്തുന്ന അദ്ദേഹം രാജ്യത്ത് കഴിയുന്ന റോഹിംഗ്യാ അഭയാര്‍ഥികളെ അഭയാര്‍ഥിക്യാംപുകളില്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."