യമനിലെ സ്കൂളില്‍ വ്യോമാക്രമണം: 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
സന്‍ആ: യമനിലെ സഅ്ദാ പ്രവിശ്യയിലെ സ്കൂളിലുണ്ടായ വ്യോമാക്രമണത്തില്‍ 10 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഹൂതി വിമതരുടെ ഭൂരിപക്ഷപ്രദേശത്തുള്ള സ്കൂളിലാണ് ആക്രമണമുണ്ടായത്. എം.എസ്.എഫ് എന്ന മെഡിക്കല്‍ ഗ്രൂപ്പാണ് ആക്രമണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ആക്രമണത്തില്‍ 30ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹൈദന്‍ സ്കൂളിലെ എട്ടിനും 15നും ഇടയ്ക്കുള്ള വിദ്യാര്‍ഥികളാണ് ആക്രമണത്തിന്റെ ഇരകള്‍.
സൗഊദി അറേബ്യന്‍ സഖ്യസേനയാണ് ആക്രമണത്തിനു പിന്നിലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദു സലാം പറഞ്ഞു. എന്നാല്‍ സഖ്യകക്ഷി പ്രതിനിധികളുടെ ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല.
2014 പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹ് ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ടതിനുശേഷം രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളിലൂടെയാണ് യമന്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. സ്വലാഹ് പക്ഷക്കാരായ ഹൂതി വിമതരും നിലവിലെ സഊദി പിന്തുണയുള്ള മന്‍സൂറുല്‍ ഹാദിയുടെ അനുയായികളും തമ്മിലാണ് പോരാട്ടങ്ങള്‍ നടക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരേയും 9000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."