HOME
DETAILS
MAL
അനധികൃത ഹജ്ജിനെതിരേ മുന്നറിയിപ്പുമായി സഊദി ഗ്രാന്‍ഡ് മുഫ്തി
backup
August 14 2016 | 21:08 PM
മക്ക: ഹജ്ജ് നിയമങ്ങള്‍ പാലിക്കാതെയും അനുമതി പത്രമില്ലാതെയും ഇഹ്റാമില്‍ മക്കയില്‍ പ്രവേശിക്കുന്നതിനെതിരേ സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ഷെയ്ഖ് മുന്നറിയിപ്പ് നല്കി.
രാജ്യത്തെ ഹജ്ജ് നിയമങ്ങള്‍ ലംഘിക്കുന്നത് അനുവദിനീയമല്ല. ഒരുതവണ ഹജ്ജ് ചെയ്തവര്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഹജ്ജിനായി വരരുതെന്നാണ് രാജ്യത്തെ നിയമം. ഇത് എല്ലാവരും പാലിക്കാന്‍ നിര്‍ബന്ധിതരാണെന്നും അദേഹം പറഞ്ഞു.
ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ വിലക്കുള്ള സമയങ്ങളില്‍ പ്രവേശിക്കുന്നത് നിയമ ലംഘനമാണ്. നിയമം പാലിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. ഭരണാധികാരികളെ അനുസരിക്കേണ്ടത് മുസ്ലിംകളുടെ കടമയാണെന്നും അദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."