രണ്ടു കണ്ടെയ്നര്‍ മയക്കു മരുന്ന് ഗുളികകള്‍ പിടികൂടി
റിയാദ് : രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുകയായുന്ന രണ്ടു കണ്ടെയ്നര്‍ മയക്കു മരുന്ന് ഗുളികകള്‍ പിടികൂടി. സഊദി ആന്റി ഡ്രഗ്സ് ജനറല്‍ ഡയരക്ടറേറ്റ് ഡിപ്പാര്ട്ട്മെനറിന്റെ സഹായത്തോടെയാണ് 1.5 മില്ല്യന്‍ മയക്കു മരുന്ന് ഗുളികകള്‍ കുവൈത്ത് സുരക്ഷാ സേന അതിര്‍ത്തിയില്‍ വച്ച് പിടികൂടിയത്. ഉക്രയ്നില്‍ നിന്നും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതര്‍ പൊളിച്ചത്. ഏകദേശം 3 മില്ല്യന്‍ കുവൈതീ ദിനാര്‍ വിലമതിക്കുന്ന ഗുളികകളാണ് പിടികൂടിയത്. കുവൈത്തിലെ അല്‍ ശുവൈക് തുറമുഖം വഴി കടത്തുകയായിരുന്ന കണ്ടെയ്നര്‍ സിറിയന്‍ സ്വദേശിയാണ് സ്വീകരിച്ചത്. സഊദി പൗരന്റെ പേരില്‍ അദേഹം കണ്ടെയ്നര്‍ സ്വീകരിക്കുന്നതിനിടെ സിറിയന്‍ പൗരന് പൊലിസ് പിടിയിലായിട്ടുണ്ട്. ഉക്രയ്നില്‍ നിന്നും സാധനങ്ങള്‍ കടത്തുന്നതിന് കള്ള രേഖകള്‍ നിര്‍മിച്ചാണ് സംഘം ഇതിനു മുതിര്‍ന്നത്. പിടികൂടിയ ഇവരെ കണ്ടെയ്നറുകള്‍ക്കൊപ്പം തുടര്‍ നടപടികള്‍ക്കായി ആനിറ്റ് ഡ്രഗ്സ് വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."