തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളുടെ വീഡിയോ പുറത്തുവിട്ട് ബോകോഹറാം
അബുജ: ബോകോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ വീഡിയോ പുറത്തുവിട്ടു. പിടിയിലായ ബോകോഹറാം പ്രവര്‍ത്തകരെ മോചിപ്പിച്ചാല്‍ വിദ്യാര്‍ഥിനികളെ പുറത്തുവിടാമെന്നാണ് ഇവര്‍ വീഡിയോയിലൂടെ പറയുന്നത്.
50ഓളം വിദ്യാര്‍ഥിനികളോടൊപ്പം ആയുധധാരികള്‍ നില്‍ക്കുന്നതായും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ചില വിദ്യാര്‍ഥിനികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. 2014 ല്‍ ചിബോക്ക് നഗരത്തിലെ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളിലെ 276 വിദ്യാര്‍ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്.
അതില്‍ 200 ഓളം പേരെ ഇനിയും തടവില്‍വയ്ക്കാനാണ് ബോകോഹറാമിന്റെ പദ്ധതി. സൈന്യം പിടികൂടിയ ബോകോംഹറാം പ്രവര്‍ത്തകരെ വെറുതെവിട്ടാല്‍ വിദ്യാര്‍ഥിനികളെ തിരിച്ചയയ്ക്കാമെന്നും ഇവരില്‍ പലരുടെയും ജീവന്‍ അപകടത്തിലാണെന്നും വീഡിയോയില്‍ പറയുന്നു.
നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. തട്ടിക്കൊണ്ടുപോയവരില്‍ ഒരു പെണ്‍കുട്ടിയാണ് പറയുന്ന കാര്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നത്. സര്‍ക്കാര്‍ ഇവരുമായി സംസാരിച്ചാല്‍ ഞങ്ങളെ വിട്ടയയ്ക്കുമെന്നും ഒരു പെണ്‍കുട്ടി പറയുന്നുണ്ട്.
വടക്കന്‍ നൈജീരിയയില്‍ വ്യാപകമായ ആക്രമണങ്ങള്‍ ബോകോഹറാം തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഈ സംഘത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പല ആക്രണങ്ങളും നടത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനോ ഇവരുടെ കേന്ദ്രം തകര്‍ക്കാനോ ഇതുവരെ നൈജീരിയന്‍ സൈന്യത്തിനു സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."