HOME
DETAILS
MAL
സി.ബി.ഐ അന്വേഷണ ഹരജിയില്‍ ഇന്നും വാദം തുടരും
backup
November 28 2017 | 22:11 PM
കൊച്ചി: ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഏഴ് ബി.ജെ.പി -ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ ഇന്നും വാദം തുടരും.
ഹരജി പരിഗണിക്കവേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ ഈ ഏഴ് കൊലപാതകങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഹരജി സമര്‍പ്പിച്ചശേഷം നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകന് ബോധിപ്പിച്ചു.
കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണത്തിന് വിടാമെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് വിടുന്നതിന് നിയമപരമായ തടസമില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."