HOME
DETAILS
MAL
ബ്രഹ്്മപുത്ര വഴിതിരിച്ചുവിടാന്‍ ശ്രമം; കോണ്‍ഗ്രസ് എം.പി മോദിക്ക് കത്തയച്ചു
backup
November 28 2017 | 23:11 PM
ഇറ്റാനഗര്‍: ബ്രഹ്മ പുത്ര നദിയില്‍ നിന്ന് വെള്ളം തിരിച്ചുവിടാന്‍ ചൈന ടണല്‍ നിര്‍മിച്ചതായി സംശയിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.പി നിനോങ് എറിങ്. നദിയിലെ വെള്ളം കലങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു സംശയം അദ്ദേഹം ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു.
വെള്ളത്തില്‍ മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ചെളിയും കലക്കും ഉണ്ടായിട്ടുണ്ട്. വെള്ളം ഇത്തരത്തിലാകാന്‍ മറ്റ് കാരണങ്ങളൊന്നുമില്ല.ഇത് ചൈനയുടെ ഭാഗത്ത് ടണല്‍ നിര്‍മാണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."