വിലകൂടിയ ചെടികള്‍ തിന്നു; പ്രതികളായ കഴുതകള്‍ക്ക് നാല് ദിവസം തടവ് ശിക്ഷ!
ലഖ്നൗ: വിലകൂടിയ ചെടി തിന്നതിന് എട്ട് കഴുതകള്‍ക്ക് നാല് ദിവസം തടവ് ശിക്ഷ! ഉത്തര്‍പ്രദേശിലെ ജലോണ് ജില്ലയിലാണ് എട്ട് 'പ്രതി'കളെയും പൊലിസ് പിടികൂടി ജയിലിലടച്ചത്. ഉറൈ ജയിലിനകത്ത് നട്ടുവളര്‍ത്തിയ വിലകൂടിയ ചെടികള്‍ തിന്നതാണ് കഴുതകള്‍ ചെയ്ത കുറ്റം. ജയില്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയാണ് ജയില്‍ കോംപ്ലക്സിനകത്ത് നിന്ന് കഴുതകളെ പിടികൂടിയത്.
ഉന്നത ജയില്‍ ഉദ്യോഗസ്ഥന് നട്ടുവളര്‍ത്തിയ വിലകൂടിയ ചെടി തിന്നതാണ് കഴുതകള്‍ ചെയ്ത കുറ്റമെന്ന് ജയിലിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ആര്.കെ മിശ്ര പറഞ്ഞു.
തുടര്‍ന്ന് നാല് ദിവസത്തെ ജയില്‍ വാസത്തിനു ശേഷം പ്രതികള്‍ക്ക് മോചനമായത് ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഇടപെടലാണ്. എന്നാല്‍ കഴുതകളെ മോചിപ്പിച്ച രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ പൊലിസ് കോണ്‍സ്റ്റബിള്‍ തയാറായില്ല. കഴുതകളുടെ ഉടമസ്ഥനായ കമലേഷും രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."