മുന്‍ ജയില്‍ എ.ഡി.ജി.പിക്കെതിരേ മാനനഷ്ടക്കേസ്
ബംഗളൂരു: കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ഇതിനായി ജയില്‍ നിയമത്തില്‍ ജയില്‍ ഡി.ജി.പി ഇളവ് വരുത്തിയെന്നും വെളിപ്പെടുത്തിയ മുന്‍ ജയില്‍ ഡെപ്യൂട്ടി ഐ.ജി രൂപ ഡി. മൊദുഗിലിനെതിരേ മാനനഷ്ടക്കേസ്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സത്യനാരായണ റാവുവാണ് 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രൂപയ്ക്കെതിരേ നിയമ നടപടിക്ക് നീങ്ങിയത്.
ജയില്‍ ഡി.ജി.പിയായിരിക്കെ ശശികലക്ക് അനധികൃതമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതില്‍ റാവുവിന് പങ്കുണ്ടെന്നായിരുന്നു രൂപയുടെ അന്വേഷണ റിപ്പോര്‍ട്ട്.
തെറ്റ് ചെയ്യാത്ത തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് രൂപ ശ്രമിച്ചതെന്നാരോപിച്ചാണ് അദ്ദേഹം ബംഗളൂരുവിലെ സിവില്‍ കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം 12 ന് പരിഗണിക്കാനായി മാറ്റിയതായി റാവുവിന്റെ അഭിഭാഷകന് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് റാവു സര്‍വിസില്‍ നിന്ന് വിരമിച്ചത്. തനിക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി രണ്ടു കോടി രൂപയാണ് ശശികല ജയില്‍വകുപ്പ് ഉന്നത ഇദ്യോഗസ്ഥര്‍ക്ക് നല്‍കിയതെന്നായിരുന്നു രൂപയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."