ടെസ്റ്റ് റാങ്കിങ്: പൂജാര രണ്ടാം സ്ഥാനത്ത്
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങില്‍ ആസ്ത്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് സ്മിത്തിന് ഗുണകരമായത്.
അതേസമയം ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ച്വറിയാണ് താരത്തിന് ഗുണകരമായത്. ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനെയും ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണെയും മറികടന്നാണ് താരം രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. കരിയറില്‍ ഇത് മൂന്നാം തവണയാണ് പൂജാര രണ്ടാം റാങ്കിലെത്തുന്നത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 60 സ്കോര്‍ പോയിന്റുകള്‍ താരം നേടി. ലങ്കയ്ക്കെതിരേ കരിയറിലെ അഞ്ചാം ഇരട്ട സെഞ്ച്വറി നേടാന്‍ കോഹ്ലിക്ക് സാധിച്ചിരുന്നു. കോഹ്ലിയേക്കാള് 11 പോയിന്റ് മുന്നിലാണ് പൂജാര.
ബൗളര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ പേസര്‍ കഗിസോ റബാദ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. രവിചന്ദ്രന്‍ അശ്വിന് നാലാം സ്ഥാനം നിലനിര്‍ത്തി.
ഇരുവരും ലങ്കയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. ആസ്ത്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക് പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."