21 കിലോ തൂക്കമുള്ള മുഴ നീക്കംചെയ്ത് യമന്‍ ഡോക്ടര്‍മാര്‍ ചരിത്രമെഴുതി
റിയാദ്: യമന്‍ യുവതിയുടെ വയറ്റില്‍നിന്നു വന്‍ മുഴ നീക്കംചെയ്ത് യമന്‍ ഡോക്ടര്‍ സംഘം ചരിത്രമെഴുതി.
നേരത്തെ ഇന്ത്യന്‍ ഡോക്ടര്‍ നീക്കംചെയ്തു ചരിത്രത്തിലിടം നേടിയതിനെക്കാള്‍ ആറു കിലോ അധികമുള്ള മുഴയാണ് യമന്‍ സംഘം വിജയകരമായി നീക്കം ചെയ്തത്. ഇതോടെ ഈ മേഖലയിലെ ഗിന്നസ് റെക്കോര്‍ഡ് യമന്‍ വൈദ്യസംഘത്തിന്റെ പേരിലായി.
64 വയസുകാരിയായ യമനി വനിതയുടെ വയറ്റില്നിന്നുമാണ് 21.73 കിലോ തൂക്കമുള്ള മുഴ സംഘം നീക്കംചെയ്തത്. തലസ്ഥാനനഗരിയായ സന്‍ആയിലെ ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ടണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത്രയും വലിപ്പമുള്ള ട്യുമര്‍ ഇനത്തില്‍പെട്ട മുഴ നീക്കംചെയ്തത്. ഡോ. മുന ഗാഷിം, ഡോ. റഷ അല്‍ സലവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഇന്ത്യന്‍ ഡോക്ടറായ പി.കെ സന്‍ജി 16.5 കിലോ ഭാരമുള്ള മുഴയാണ് നേരത്തേ നീക്കം ചെയ്തത്.
ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."