സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍: 30ാമത് കേരളാ സയന്‍സ് കോണ്‍ഗ്രസ് 2018 ജനുവരി 28 മുതല്‍ 30 വരെ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നടക്കും. വൈറസും സാംക്രമിക രോഗങ്ങളും എന്നതാണ് ഈ വര്‍ഷത്തെ മുഖ്യപ്രമേയം.
സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബി.എസ്.ഐ ഡയറക്ടര്‍ ഡോ. പരംജിത് സിങ്, ഡോ. മഞ്ജു ബന്‍സാല്‍( ഐ.ഐ.എസ്.സി), മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി വിജയാനന്ദ്, പ്രൊഫ. ആര്‍.വി.ജി മേനോന്‍ പ്രഭാഷണങ്ങള്‍ നടത്തും. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ നേതൃത്വത്തിലാണ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
1050 ഓളം പ്രതിനിധികള്‍ ഇതുവരെ രജിസ്‌ട്രേഷന്‍ നടത്തിയെന്നും യുവശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നും സംഘാടകള്‍ അറിയിച്ചു.
ജനറല്‍ കണ്‍വീനര്‍ ഡോ. എസ് പ്രദീപ് കുമാര്‍, കണ്‍വീനര്‍ ഡോ. വി.പി ദിനേശന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. മാധവന്‍ കോമത്ത്, ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എല്‍ ബീന വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."