HOME
DETAILS

അവര്‍ മാപ്പ് നല്‍കി; പാണക്കാട്ടെ മുറ്റത്ത്‌വച്ച്

  
backup
November 29 2017 | 00:11 AM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%a3%e0%b4%95

മലപ്പുറം: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍വച്ച് 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറുമ്പോള്‍ മാലതിയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. അത് ഏറ്റുവാങ്ങുന്നതിനിടെ, മകന്‍ നഷ്ടപ്പെട്ട തീരാവേദനയില്‍ കഴിയുന്ന ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രംഗം കണ്ടു നിന്ന കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും തേങ്ങിക്കരഞ്ഞു. ചെക്ക് കൊടുത്തതും മാലതി ഉമ്മയുടെ കാലില്‍ വീണു. തന്റെ മകന്റെ ഘാതകന് മാപ്പ് നല്‍കിയതായുള്ള രേഖ വക്കീലിനെ ഏല്‍പ്പിക്കുമ്പോള്‍ ഉമ്മക്ക് തേങ്ങലടക്കാനായില്ല. അവസാനം കൊടപ്പനക്കല്‍ തറവാട്ടിന്റെ പടിയിറങ്ങുമ്പോള്‍ എന്നെന്നേക്കുമായി നഷ്ടമാകുമെന്ന് കരുതിയ തന്റെ ഭര്‍ത്താവിനെ തിരിച്ചുകിട്ടുമെന്ന ആശ്വാസമായിരുന്നു മാലതിയുടെ മനസ് നിറയെ.
കൊടപ്പനക്കല്‍ തറവാട് ഇന്നലെ സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ്. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന ഉമ്മയും, ഒരുനിമിഷം ചെയ്തുപോയ തെറ്റിന് ജീവന്‍ ബലിയായി നല്‍കാന്‍ വിധിക്കപ്പെട്ട അര്‍ജുനന്റെ പ്രിയപത്‌നി മാലതിയും കൊടപ്പനക്കലിലെ പൂമുഖത്ത് പരസ്പരം നോക്കി നിന്നു തേങ്ങി. തന്റെ പ്രിയതമന്റെ ജീവന്‍ യാചിച്ചാണ് ഭാര്യ മാലതി പാണക്കാട്ടെത്തിയത്. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഉമ്മ മാപ്പ് നല്‍കിയാല്‍ ഭര്‍ത്താവ് അര്‍ജുന്‍ അത്തിമുത്തുവിന്റെ ജീവന്‍ തിരിച്ചുകിട്ടും. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനു നല്‍കാനുള്ള 30 ലക്ഷം രൂപ സ്വരൂപിച്ച് നല്‍കാന്‍ സഹായിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയിലാണ് ഇരു കുടുംബങ്ങളും ഇന്നലെ രാവിലെ ഒത്തു ചേര്‍ന്നത്.
കുവൈത്തില്‍ ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ അത്തിവെട്ടി അര്‍ജുനന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന 30 ലക്ഷം രൂപ നല്‍കിയാല്‍ അര്‍ജുനന് മാപ്പ് ലഭിക്കും. അന്ന് എല്ലാ സഹായങ്ങളും മുനവ്വറലി തങ്ങള്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ കഴിഞ്ഞദിവസം മാലതിക്കും പിതാവിനും മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറിയിരുന്നു. ബാക്കിയുള്ള തുക മാലതിയുടെ കുടുംബവും സ്വരൂപിച്ചിരുന്നു. ഈ തുകയാണ് ഇന്നലെ മാലതി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് കൈമാറിയത്.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ഏറെ ആശ്വാസമാകും. ഒപ്പം മാലതിക്കും 11 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും തിരിച്ചുലഭിക്കും. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബര്‍ 21നായിരുന്നു സംഭവം.
അര്‍ജുനനെ പൊലിസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. മാപ്പ് നല്‍കിയതായുള്ള രേഖ ഡല്‍ഹി എംബസി വഴി കുവൈത്തിലെ കോടതിയിലെത്തിക്കുന്നതോടെ അര്‍ജുന്റെ മോചനത്തിന് വഴി തെളിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago